കോഴഞ്ചേരി: കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രമുഖരുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായി. വിശിഷ്ടാതിഥികളായി ഉള്‍പ്പെടുത്തിയിരുന്നവരില്‍ പകുതിയോളം ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മന്ത്രിമാത്യു ടിതോമസ്, എംഎല്‍എമാരായ വീണാജോര്‍ജ്ജ്, രാജുഎബ്രഹാം, ചിറ്റയം ഗോപകുമാര്‍, അടൂര്‍പ്രകാശ് തുടങ്ങിയ പ്രമുഖരുടെ അസാന്നിദ്ധ്യം ചടങ്ങിന്റെ പകിട്ടുകുറച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന സാംസ്കാരിക ഘോഷയാത്ര ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല.
ജില്ലയിലെ കോളേജുകളില്‍ നിന്നായി പതിനായിരം പേര് പങ്കെടുക്കുക്കുമെന്നാണ് സംഘാടകര്‍ പറഞ്ഞിരുന്നതെങ്കിലും രണ്ടായിരത്തോളം പേര് മാത്രമാണ് പങ്കെടുത്തത്. പങ്കെടുത്ത കോളേജുകളില്‍ ഭൂരിഭാഗവും സ്വാശ്രയ കോളേജുകളില്‍ നിന്നുള്ള കുട്ടികളും കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നുള്ള വനിതകളും ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: