കോഴഞ്ചേരി :122മത് മാരാമണ്‍ കണ്വന്ഷന് സമാപിച്ചു. ദൈവത്തിന്റെ മനുഷ്യ മുഖമായി മാറാന്‍ കഴിയണമെന്ന ആഹ്വാനത്തോടെയും സഹോദരനെ സംരക്ഷിക്കാനും കരുതാനും സഹോദരനെവിടെയെന്ന് ചോദിക്കാനും കഴിയുമ്പോഴാണ് നാം മനുഷ്യരാകുന്നത് എന്ന് സമാപന സന്ദേശത്തില്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു.
ദൈവത്തിന്റെ മനുഷ്യമുഖമായി മാറുന്ന മനുഷ്യന് തെറ്റായ കര്‍മ്മങ്ങളിലൂടെ മുഖം വികൃതമാക്കുകയാണ് ചെയ്യുന്നത്. സ്വാര്‍ത്ഥതയും അഹങ്കാരവും മുഖങ്ങളെ കൂടുതല്‍ വിരൂപമാക്കുകയാണ് ചെയ്യുന്നത്. നന്മതിന്മകളെ തിരിച്ചറിഞ്ഞ് ജീവിക്കാന്‍ നമുക്ക് കഴിയണം. ഹൃദയങ്ങളെ കോര്‍ത്തിണക്കിയുള്ള കൂട്ടായ്മയില്‍ കൂടി ദൈവിക ദൗത്യം നമുക്ക് ഏറ്റെടുക്കാന്‍ കഴിയണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
തലമുറകളായി കാത്തുസൂക്ഷിക്കുന്ന നന്മകളും പാരമ്പര്യങ്ങളും വിള്ളലില്ലാതെ പരിപാലിക്കാനുള്ള ബാദ്ധ്യത സമൂഹത്തിനുണ്ട്. സ്വയം സൃഷ്ടിക്കുന്ന കുറ്റകൃത്യങ്ങള്‍ ഏറ്റുപറയുവാനും തിരുത്താനുമുള്ള ഉത്തരവാദിത്വം മറന്നുപോകരുതെന്നും അദ്ദേഹം പറഞ്ഞു. ദേശത്തിന്റെ കാവല്‍ക്കാരായി മാറാന്‍ സമൂഹം മുന്നിട്ടിറങ്ങണമെന്ന് സമാപന യോഗത്തില്‍ അധ്യക്ഷനായിരുന്ന ഡോ. യുയാക്കീം മാര്‍ കൂറിലോസ് എപ്പിസ്ക്കോപ്പ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: