വരന്തരപ്പിള്ളി: വേലൂപ്പാടത്ത് യുവാവിനെ നഗ്നനാക്കി മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേരെ പോലിസ് തിരയുന്നു. യുവാവുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് പ്രതികള്‍. ഇവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് പറഞ്ഞു.
വേലൂപ്പാടം മഠം ചാത്തഞ്ചിറ വീട്ടില്‍ മുഹമ്മദ് ആഷിഫി(21) ന് കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മര്‍ദനമേറ്റത്. പതിനേഴുകാരിയായ പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്ന ആഷിഫിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെക്കൊണ്ടു തന്നെ ആഷിഫിനെ മൊബൈല്‍ ഫോണില്‍ വിളിച്ചു വരുത്തുകയായിരുന്നു.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന കാരണം പറഞ്ഞ് പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ റോഡപകടമെന്നു പറഞ്ഞാണ് യുവാവ് ആസ്പത്രിയില്‍ ചികിത്സ തേടിയത്.
എന്നാല്‍ സംഭവമറിഞ്ഞ വരന്തരപ്പിള്ളി പോലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നുരുന്നു.പുതുക്കാട് സി.ഐ എസ്.പി.സുധീരന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: