വരന്തരപ്പിള്ളി: സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞ് നിര്‍ത്തി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. പൗണ്ട് കലവറക്കുന്ന് മുല്ല വീട്ടില്‍ ശങ്കരന്റെ മകന് അഖിലിനെയാണ് (29) ആക്രമിച്ചത്. വരാക്കരയില്‍ ഇന്നലെ രാവിലെ 8.45നായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് തടഞ്ഞ് നിര്‍ത്തി ആക്രമിച്ചത്. പരിക്കേറ്റ അഖിലിനെ സുഹൃത്തുക്കളും പോലീസും ചേര്‍ന്നാണ് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വരന്തരപ്പിള്ളിയില്‍ നിന്നും പിന്തുടര്ന്നാണ് ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് തന്നെ ആക്രമിച്ചതെന്ന് അഖില്‍ പറഞ്ഞു. ആക്രമിച്ചവരെയും ആക്രമണം എന്തിനായിരുന്നെവന്നും അറിയില്ലെന്നാണ് അഖിലിന്റെ മൊഴി. വരന്തരപ്പിള്ളി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: