ചാലക്കുടി: പുതിയ രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ ചാലക്കുടിയില്‍ വ്യാപകം. ഫോട്ടോസ്റ്റാറ്റ്, ലേസര്‍ പ്രിന്റും മറ്റും എടുത്താണ് തട്ടിപ്പ് നടത്തുന്നത്. കളര്‍ ഫോട്ടാസ്റ്റാറ്റെടുത്ത നോട്ട് ഒറിജിനലിന്റെ കൂട്ടത്തില്‍ നല്കുമ്പോള് പെട്ടെന്ന് തിരിച്ചറിയുവാന്‍ കഴിയുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു.തിരിച്ചെടുത്ത് സൂക്ഷിച്ച് നോക്കിയാല്‍ മാത്രമെ വ്യാജനാണെന്ന് തിരിച്ചറിയുവാന്‍ കഴിയുന്നുള്ളൂ.
ചാലക്കുടിയിലെ കച്ചവട കേന്ദ്രങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസമായി വ്യാപകമായി വ്യാജ നോട്ടുകള്‍ ലഭിച്ചതായി പരാതിയുണ്ട്. കള്ള നോട്ടുകളെ കുറിച്ച് പൊതു ജനങ്ങളും വ്യാപാരികളും ജാഗ്രത പാലിക്കണമെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ജോയ് മൂത്തേടന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: