പത്തനംതിട്ട:തിരുവിതാംകൂര്‍ ഹിന്ദുധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്പമ്പാമണല്പ്പുറത്തെ ശ്രീധര്‍മ്മശാസ്താ നഗറിലെ റാന്നി ഹിന്ദുമഹാസമ്മേളനത്തിലെനാലാംദിവസമായ ഇന്ന് അയ്യപ്പധര്‍മ്മ സമ്മേളനംനടക്കും. വൈകിട്ട് 6ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍നടക്കുന്ന സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പന്തളംകൊട്ടാരം നിര്‍വ്വാഹകസമിതി പ്രസിഡന്റ് പി.ജി.ശശികുമാരവര്‍മ്മ അനുഗ്രഹപ്രഭാഷണവും ജനംടിവി ചീഫ്കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് ആറമ്പില്‍ മുഖ്യപ്രഭാഷണവും നടത്തും.രാഹുല്‍ഈശ്വര്‍ പ്രഭാഷണം നടത്തും.
ഇന്ന്രാവിലെ 10മണിമുതല്‍ പത്തനംതിട്ട സബിതാകണ്ണാശുപത്രിയുടെ സഹകരണത്തോടെശ്രീധര്മ്മശാസ്താനഗറില് സൗജന്യനേത്രപരിശോധനാക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.കോന്നിശാന്തിഗിരി ആശ്രമത്തിലെ സ്വാമി സായൂജ്യനാഥ് മെഡിക്കല്‍ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
സനാതന ധര്‍മ്മത്തിന്റെ സന്ദേശം സമൂഹത്തില്‍ എത്തിക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു.റാന്നി ഹിന്ദുമഹാസമ്മേളനത്തിലെ മൂന്നാംദിവസമായ ഇന്നലെ നടന്ന യുവജനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ലോകത്ത് ശാസ്ത്രം അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ മാറ്റമില്ലാത്തത് പൈതൃകത്തിന് മാത്രമാണ്. മനുഷ്യന് നിരന്തരം പരിണാമത്തിന് വിധേയനാകുന്നു. പരസ്പര സ്നേഹമില്ലാത്തതാണ് ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നമെന്നും സ്വാമി പറഞ്ഞു. തിരുവിതാംകൂര്‍ ഹിന്ദുധര്‍മ്മ പരിഷത്ത് പ്രസിഡന്റ് പി.എന്‍. നീലകണ് ന് നമ്പൂതിരി അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: