പത്തനംതിട്ട:ഓമല്ലൂര്‍ പന്ന്യാലി ഗവ.യുപി സ്കൂള്‍ ശതാബ്ദി ആഘോഷവും വാര്‍ഷികവും ഇന്ന് മുതല്‍ 19 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകിട്ട് മൂന്നിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന് പതാക ഉയര്‍ത്തും. നാളെ ഉച്ചക്ക് 2.30 ന് ഡോ. റാം മോഹന്റെ ആരോഗ്യ ബോധവത്കരണ ക്ളാസ്. 16 ന് ഉച്ചക്ക് 2.30 ന് കൃഷി ഓഫീസര്‍ ഷിബിന ഇല്ല്യാസിന്റെ പരിസ്ഥിതി ബോധവത്കരണ ക്ളാസ്. 17 ന് ഉച്ചക്ക് രണ്ടിന് പി.എസ്. സജിമോന്റെ ലഹരി വിരുദ്ധ സന്ദേശ ക്ളാസ്. 18 ന് രാവിലെ 10 ന് സ്കൂള്‍ ഗ്രൗണ്ടില്‍ ശതാബ്ദി സ്മാരക വൃക്ഷത്തൈ നടീല്‍, തുടര്‍ന്ന് പുരാവസ്തു പ്രദര്‍ശനം, കരകൗശല നിര്‍മ്മാണ ക്ളാസ്, വൈകിട്ട് 3.30 ന് വിളംബര ഘോഷയാത്ര, 5 ന് മാജിക് ഷോ. 19 ന് ഉച്ചക്ക് രണ്ടിന് കുട്ടികളുടെ കലാപരിപാടികള്‍, വൈകിട്ട് 5 ന് സംഗീതസദസ്, 6.30ന് നൃത്തസന്ധ്യ. 20 ന് രാവിലെ 10 ന് പൂര്‍വ്വ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീലാ മോഹന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന് അദ്ധ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ടിന് ശതാബ്ദി സമാപന സമ്മേളനം മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വീണാ ജോര്‍ജ്ജ് എംഎല്‍എ അദ്ധ്യക്ഷയാകും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. വൈകിട്ട് അഞ്ചിന് ഗാനമേള, മിമിക്സ് എന്നിവ നടക്കും. ഭാരവാഹികളായ പി.എം.ലൂസി, ബ്ളസണ്‍.ടി.ഏബ്രഹാം, ജെ.കെ.ടി. ജോര്‍ജ്ജ്, ജോണ്‍ തോമസ്, തോമസുകുട്ടി ഈശോ, പി.ടി. പ്രശാന്ത്, പി.എസ്. സജിത, കനകമ്മ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: