പത്തനംതിട്ട:നാല്പതിറ്റാണ്ടോളംനീണ്ട തര്‍ക്കത്തിന് പരിഹാരമായി ഓമല്ലൂര്ശ്രീരക്തകണ്ഠസ്വാമിക്ഷേത്രജംങ്ഷനില് സ്ഥാപിച്ചിരുന്ന കുരിശ് നീക്കംചെയ്തു. ഓമല്ലൂര്‍ സെന്റ്തോമസ് ഓര്‍ത്തഡോക്സ് വലിയപള്ളിവകയായ കുരിശ് ഓമല്ലൂര്‍ ഗവഹയര്സെക്കന്ററിസ്ക്കൂളിന് സമീപം പള്ളിവകസ്ഥലത്ത് നിബന്ധനകള്‍ക്ക് വിധേയമായി് സ്ഥാപിക്കും.
ഇന്നലെ രാവിലെ ജെസിബിയും ക്രയിനുമുപയോഗിച്ച് പള്ളിക്കമ്മറ്റിക്കാരുടെ ചുമതലയില്‍ കുരിശ് മാറ്റുകയായിരുന്നു.
സ്ക്കൂളിന് സമീപത്തെ സ്ഥലത്ത് പുതിയതായി കുരിശ്സ്ഥാപിക്കുന്നതിനുള്ള പണികളും ആരംഭിച്ചു. പള്ളിക്കമ്മറ്റി ഭാരവാഹികളും ഹൈന്ദവസംഘടനാപ്രതിനിധികളും തമ്മില്‍ നടന്നചര്‍ച്ചയുടെ ഭാഗമായാണ് കുരിശ് മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചത്.
1979ല്‍ ആണ് ക്ഷേത്രജംങ്ഷനില്‍ കുരിശ് സ്ഥാപിച്ചത്. ക്ഷേത്രജംങ്ഷനില്‍ കുരിശ് വച്ചത് വലിയപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്ക്കൂളിന് സമീപം കുരിശടി സ്ഥാപിക്കുന്നത് സംബന്ധിച്ചും എതിര്‍പ്പുകള്‍ ഉണ്ടാവുകയും കോടതിയില്‍ ഹര്‍ജീ നല്‍കുകയും ചെയ്തിരുന്നു. കേസിലെ കക്ഷികളെ പത്തനംതിട്ടജില്ലാകളക്ടര് നേരിട്ട് കേട്ട് തീരുമാനമെടുക്കണമെന്ന്ഹൈക്കോടതി ഉത്തരവുപ്രകാരം നടന്നചര്ച്ചയിലാണ് കുരിശ് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് സമവായത്തിലെത്തിയത്.
പുതിയതായി നിര്‍മ്മിക്കുന്ന കരിശടിയുടെ ഉയരം 17അടിയില്കൂടാന്പാടില്ല,നിലവില്‍ കുരിശടിമാറ്റുന്നിടത്ത് മറ്റ് മതപരമായ ചിഹ്നങ്ങളോടുകൂടിയ നിര്‍മ്മാണങ്ങള്‍ നടത്താന്‍പാടില്ല. ഓമല്ലൂര്‍ രക്തകണ്ഠസ്വാമിക്ഷേത്രത്തിലെ ഉത്സവദിവസങ്ങളില്‍ ഓമല്ലൂര്‍ ഓര്‍ത്തഡോക്സ് പള്ളി ഇവിടേക്ക് ഘോഷയാത്രകള്‍ സംഘടിപ്പിക്കാന്പാടില്ല,പുതുതായി നിര്‍മ്മിക്കുന്ന കുരിശടിയില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത്ഒഴിച്ചുകൂടാന്പാടില്ലാത്ത അത്യാവശ്യ അവസരങ്ങളില്മാത്രമായി പരിമിതപ്പെടുത്തണം. ക്ഷേത്രത്തിനുമുമ്പിലുള്ള കുരിശടി നീക്കംചെയ്യുന്നതിനുശേഷമോ നീക്കം ചെയ്യുന്ന അതേദിവസമോ പുതിയസ്ഥലത്ത് കുരിശടി സ്ഥാപിക്കാന്‍ പാടുള്ളു എന്നീനിബന്ധനകള്ക്ക് വിധേയമായിട്ടാണ് പുതിയസ്ഥലത്ത് കുരിശ് സ്ഥാപിക്കാന്ധാരണയായത്.
നാല്പതിറ്റാണ്ടോളം നീണ്ട തര്‍ക്കവിതര്‍ക്കങ്ങള്‍ക്കൊടുവില്‍ മതസൗഹാര്‍ദ്ദത്തിന് കോട്ടംവരാതെ രാഷ്ട്രീയഇടപെടലുകള്‍ ഒഴിവാക്കി പള്ളിക്കമ്മറ്റിക്കാരും ഹൈന്ദവസംഘടനകളും ചേര്‍ന്ന് നടത്തിയ ചര്ച്ചകളാണ്വിജയം കണ്ടത്.
ആര്‍എസ്എസ് ജില്ലാസംഘചാലക് അഡ്വ.പികെ.രാമചന്ദ്രന്, ജില്ലാകാര്യവാഹ് എന്‍.വേണു,ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് എം.എം.പ്രസന്നകുമാര്‍, ഓമല്ലൂര്‍ ഓര്‍ത്തഡോക്സ് വലിയപള്ളിവികാരി ഫാ.എബിഎബ്രഹാം,ട്രസ്റ്റി സജിസാം തറയില്‍, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: