കോഴഞ്ചേരി:ജാതിക്കും, മതത്തിനും കുലത്തിനും കുടുംബത്തിനും ഗോത്രത്തിനും അതീതമായ ഏക അവതാരമാണ് അയ്യപ്പനെന്ന് സംസ്ഥാനസന്യാസിസഭ ജനറല്‍സെക്രട്ടറി സ്വാമി പ്രഭാകരാനന്ദ സരസ്വതി. നൂറ്റിഅഞ്ചാമത് ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ അഞ്ചാംദിവസം നടന്ന അയ്യപ്പഭക്തസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഭാരത സംസ്കാരം ഗുരുപരമ്പരയില്‍ അധിഷ്ഠിതമായതിന്റെ അനുഷ്ഠാനമാണ് ഗുരുസ്വാമിതത്വം.സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനം വേദങ്ങളാണ്.നാലുവേദങ്ങളുടെ മഹാവാക്യങ്ങളില് മൂന്നാമത്തെ മഹാവാക്യമായ തത്വമസിയുടെ ആചരണമാണ് അയ്യപ്പധര്‍മ്മം. സമാജത്തിന്റെ ഐക്യവും, ഐശ്വര്യവും, അധര്‍മ്മ നിഗ്രഹവും, ധര്‍മ്മ സംസ്ഥാപനവുമാണ് അയ്യപ്പന്റെ അവതാര ലക്ഷ്യം. ഗുരുപരമ്പരയെ ഉണര്‍ത്തി ഋഷിമാരുടെ സംസ്കാരത്തെ നിലനിര്‍ത്തുകയാണ് ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ലക്ഷ്യമെന്നും സ്വാമി പ്രഭാകരാനന്ദ സരസ്വതി പറഞ്ഞു.
അയ്യപ്പഭക്ത സമ്മേളനംതിരുവിതാം കൂര് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്ഉദ്ഘാടനം ചെയ്തു.വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡധ്വജാനന്ദചടങ്ങില് അധ്യക്ഷനായിരുന്നു. അയ്യപ്പ സേവാസമാജം ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ്,എം കെ വിജയന്‍പിള്ള, പി പി രാമചന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: