മുളങ്കുന്നത്തുകാവ്:ഗവ.മെഡിക്കല്‍ കോളജിലെ എം ബി ബി എസ് വിദ്യാര്‍ത്ഥിനിയെ ഓപ്പേറക്ഷന് തിയ്യേറ്ററില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുള്ള പരാതിയില്‍ വകുപ്പു തല അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോ.ഹബീബ് മുഹമ്മദാണ് ആരോപണ വിധേയാനായിട്ടുള്ളത് . ഇരയായ ദലിത് വിദ്യാര്‍ത്ഥിനിയില്‍ നിന്നും സഹ പാഠികളായ 9 പേരില്‍ നിന്നും അന്വേഷണ കമ്മിറ്റി മൊഴിയെടുത്തു മൊഴിയെടുക്കല്‍ വീഡിയോയില്‍ പകര്‍ത്തുന്നുണ്ട് .ഇരയായ വിദ്യാര്‍ത്ഥിനിയോടാണ് ആദ്യം വിവരങ്ങള്‍ ശേഖരിച്ചത.് പിന്നിട് ഡോ.ഹബീബിന്റെ മൊഴിയെടുത്തു.പ്രശനം അവസാനിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ വലിയ സമ്മര്‍ദ്ദമാണുളളത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: