തൃശൂര്‍: കണ്ണൂരില്‍ മാര്‍ക്സിസ്റ്റ് അക്രമ രാഷ്ട്രീയത്തിന് ഇരയായി പീഡനം അനുഭവിക്കുന്നവരുടെ കണ്ണിരൊപ്പാന് പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദ്ധന് പ്രൊഫ. പി.സി.തോമസും. കണ്ണൂര്‍ പീഡിത സഹായനിധിയിലേക്ക് പ്രൊഫ. പി.സി.തോമസ് എട്ടുലക്ഷം രൂപ സംഭാവന നല്കി. കണ്ണൂരില്‍ ദുരിതം അനുഭവിക്കുന്ന ഒരു കുടുംബത്തിന് ഒരു വീട് പണിത് നല്‍കാനാണ് തുക കൈമാറിയത്. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷിന് ഇന്നലെ പ്രൊഫ. പി.സി.തോമസ് ചെക്ക് കൈമാറി. സംസ്ഥാനകൗണ്‍സില്‍ അംഗം ഇ.എം.ചന്ദ്രനും സന്നിഹിതനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: