അനുമതി വേണമെന്നും വേണ്ടെന്നും
കല്‍പ്പറ്റ : കര്‍ണാടകയിലെ നഞ്ചന്‍ഗോഡിനെ നിലമ്പൂരുമായി ബന്ധിപ്പിച്ച് വനത്തിലൂടെ റെയില്‍പാത നിര്മിക്കുന്നതി്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ.ശ്രീധരന് പറഞ്ഞതായി ക ല്‍പ്പറ്റ എംഎല്‍എ സി.കെ.ശശീന്ദ്രന്. വനത്തിലൂടെ പാത നിര്‍മ്മിക്കുന്നതിന് കേന്ദ്രമന്ത്രാലയത്തിന്റെ അനുമതി ലഭിക്കണമെന്നും അത് വൈകാനിടയുണ്ടെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. നി ര്‍ദിഷ്ട റെയില്‍പാത യാഥാ ര്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനു കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിവിളിച്ചുചേര്ത്ത ജനകീയകണ്വന്ഷനിലാണ് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. കണ്‍വന്‍ഷനില്‍ സ്വാഗതം പറയുന്നതിനിടെയാണ് വനഭാഗത്ത് നിര്‍മ്മിക്കുന്നത് തുരങ്കപ്പാതയായതിനാല് കേന്ദ്ര മന്ത്രലായത്തിന്റെ അനുമതി ആവശ്യമില്ലന്നും കാര്യം അറിയിച്ചാല്‍ മാത്രം മതിയെന്നും ഇ. ശ്രീധരന് പറഞ്ഞതായി എംഎല്‍എ വെളിപ്പെടുത്തിയത്. ഉദ്ഘാടന പ്രസംഗത്തിലാണ് അനുമതി നിര്‍ബന്ധമാണെന്ന് മന്ത്രി വ്യക്തമാക്കിയത്.
കര്‍ണാടകയിലെ ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെയും വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിലുടെയുമാണ് നഞ്ചന്‍ഗോഡിനെ ബത്തേരിയിലൂടെ നിലമ്പൂരുമായി ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട പാത കടന്നുപോകേണ്ടത്. പാതയില്‍ കര്‍ണാടകയിലൂടെയുള്ള 102 കിലോമീറ്ററില്‍ 22 കിലോമീറ്ററും കേരളത്തിലൂടെയുള്ള 61 കിലോമീറ്ററില്‍ 13.5 കിലോമീറ്ററുമാണ് വനത്തിലൂടെ. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അഞ്ച് വര്‍ഷം മുന്‍പ് പരിസ്ഥിതി സംവേദക മേഖലയായി(ഇക്കോ സെന്‍സിറ്റീവ് സോണ്‍) പ്രഖ്യാപിച്ചതാണ് ബന്ദിപ്പുര കടുവാ സങ്കേതം. ഇക്കോ സെന്‍സിറ്റീവ് സോണില്‍ തുരങ്കപ്പാത, റോപ്വേ ഉള്‍പ്പെടെ നിര്‍മാണങ്ങള്‍ കേന്ദ്ര മന്ത്രാലയം വിലക്കിയിട്ടുണ്ട്. അതിനിടെ, ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെ റെയില്‍പാത നിര്‍മിക്കുന്നതിനു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്ന് സി.കെ.ശശീന്ദ്രന് എംഎല്‍എയോട് ഡോ.ഇ. ശ്രീധരന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു. പരിസ്ഥിതി ആഘാത പഠനത്തില്‍നിന്നു റെയില്‍വേയെ ഒഴിവാക്കുന്ന ഉത്തരവ് ഇക്കോ സെന്‍സിറ്റീവ് സോണുകളില്‍ ബാധകമല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: