ചാലക്കുടി: ഐസ്ക്രീം ഭക്ഷ്യ വിഷബാധ രണ്ട് പേര് പിടിയില്‍.ഐസ്ക്രിം കമ്പനിയുടമ ചെങ്ങമനാട് ചന്ദ്രിക നിവാസില്‍ മനോജ്, വിതരണക്കാരന് കുഴിക്കാട്ടുശ്ശേരി തൈക്കൂട്ടന് ജിതേഷ്(27)എന്നിവരെയാണ് കൊരട്ടി എസ്.ഐ.എം.ജെ.ജീജോയും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 29ന് മേലൂര്‍ പൂലാനിയില്‍ ഉത്സവത്തിനിടയില്‍ ഐസ്ക്രീം കഴിച്ചത്തിനെ തുടര്‍ന്ന് വിഷബാധ ഏറ്റ 111 പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഐസ്ക്രീം കഴിച്ച സ്ത്രീകളും,കുട്ടികളടക്കമുള്ളവര്‍ക്ക് തലചുറ്റലും,ചര്‍ദ്ദിയും മറ്റും അനുഭവപ്പെടുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഐസ്ക്രീമിന്റെ സാമ്പിളുകള്‍ മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ മാരക രോഗങ്ങള്‍ക്ക് കാരണമാക്കുന്ന ബാക്ടീരീയ അടക്കമുള്ള വിഷാംശം കണ്ടെത്തിയത്തിനെ തുടര്‍ന്നാണ് ഐസ്ക്രീം കമ്പനിയുടമയേയും,വില്‍പ്പനക്കാരനേയും പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: