പുതുക്കാട് : കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും ആഭ്യമുഖ്യത്തില്‍ ലോക ബാലിക ദിനം ആചരിച്ചു. പുതുക്കാട്, അളഗപ്പനഗര്‍ ഗവ. സ്കൂളുകളിലെ കുട്ടികള്‍ ‘മകളെ രക്ഷിക്കൂ… മകളെ പഠിപ്പിക്കൂ…’ എന്ന സന്ദേശവുമായി റാലി നടത്തി. അംഗനവാടി പ്രവര്‍ത്തകര്‍ ബാലിക വിവാഹത്തിനെതിരെ സ്കിറ്റ് അവതരിപ്പിച്ചു. കുട്ടികള്‍ക്ക് വേണ്ടിയുള്ള ബോധവല്‍കരണത്തിന്റെ ഭാഗമായി കാരവാന് എക്സിബിഷന് ഒരുക്കി. സിഡിപിഒ ദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി ടീച്ചര്‍, പ്രീബനന്‍ ചുണ്ടേലപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അശ്വതി ബോധവല്കരണ ക്ലാസ്സ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: