തിരുവല്ല: നിര്‍മാണം പുര്‍ത്തിയാക്കി നാല് വര്‍ഷം കഴിയുന്നതിനിടെ കോണ്‍ക്രീറ്റ് പൊളിഞ്ഞ വളളംകുളം പാലം അപകടാവസ്ഥയില്‍. പാലത്തിന്റെ പ്രതലത്തിന്റെ പല ഭാഗങ്ങളിലും കോണ്‍ക്രീറ്റ് പൊളിഞ്ഞ് കമ്പി പുറത്തുവന്ന നിലയിലായിട്ടുണ്ട്.
ടി.കെ റോഡില്‍ മണിമലയാറിന് കുറുകെ കവിയൂര്ഇരവിപേരൂര് പഞ്ചയാത്തുകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പാലത്തിനാണ് ഈ ദുര്‍ഗതി. പാലത്തിന്റെ ശോച്യാവ്ഥ ചൂണ്ടക്കാട്ടി യൂത്ത് കോണ്‍ഗ്രസ് അടക്കമുളള രാഷ്ട്രീ പാര്‍ട്ടികള്‍ സമരം നടത്തിയെങ്കിലും അധികൃതര്‍ക്ക് അനക്കമില്ല. പ്രതിദിനം നൂറക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പാലമാണ് ആശങ്കയുളവാക്കും വിധം അപകടാവ്സഥിയില് ആയിരിക്കുന്നത്.
ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം തികയുതിന് മുമ്പേ പാലത്തിന്റെ ഉപരിതലം പൊളിഞ്ഞ് തുടങ്ങിയിരുന്നു. ഇപ്പോള്‍ പാലത്തിന്റെ പല ഭാഗങ്ങളിലും വന്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. കോണ്്രകീറ്റ് പൊളിഞ്ഞ് പുറത്തേക്ക് തള്ളി നില്ക്കുന്ന കമ്പികളില്‍ തട്ടി ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുന്നതും പതിവായിട്ടുണ്ട്. 2012 ലാണ് പണി പൂര്‍ത്തായാക്കി നിര്‍മാണോദ്ഘാടനം നടത്തിയത്. രണ്ടര കോടി രൂപയോളം ചിലവഴിച്ചാണ് ഏഴുപത് മീറ്ററോളം നീളവും നടപ്പാത ഒഴികെ ഏടിയോളം വീതിയുമുളള പാലം നിര്‍മിച്ചത്. നിര്‍മാണത്തിന്റെ ഘട്ടത്തില്‍ തന്നെ ഉപിരതലത്തിലെ കോണ്‍ക്രീറ്റിംഗിനെ ചൊല്ലി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെ് അന്ന് ഉപരോധസമരം അടക്കമുളളവ നടത്തിയിട്ടും ബന്ധപ്പെവര്‍ ഗൗരമായി പരിഗണിച്ചില്ല. നിര്‍മാണത്തിലെ അഴിമതിയാണ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: