കല്പറ്റ:കണ്ണൂർ സർവകലാശാലയിൽ നിന്നും ജന്തുശാസ്ത്രത്തിൽ എൻ.പി. ലത ക്ക്ഡോ ക്ടറേറ്റ് ബിരുദം
. മാനന്തവാടി ഹിൽബ്ളൂസ് സ്കൂൾ അധ്യാപികയായ ലത വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ എള്ളുമന്ദം ‘തുഷാര’ത്തിൽ ജി. മനോജിന്റെ ഭാര്യയാണ്. ബെംഗളൂരുവിലെ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ എൻ.പി. പത്മനാഭന്റെയും റിട്ട. നേഴ്സിങ് ട്യൂട്ടർ എൻ.ജി. മീനാക്ഷിയുടെയും മകളാണ്. വയനാട്ടിലെ ശുദ്ധജലത്തിൽ ജീവിക്കുന്ന ഞണ്ടുകളെ കുറിച്ചാണ് ഗവേഷണം നടത്തിയത്. മാനന്തവാടി മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ സുവോളജി വിഭാഗം അസോ. പ്രൊഫസർ എ.ആർ. സുധാദേവിയുടെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: