തൃശൂര്‍:സംസ്ഥാനത്തെ വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജലഉപഭോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ കൊടുങ്ങല്ലൂര്‍ ബ്ലോക്കിനെ അമിതജല ചുഷണ ബ്ലോക്കായി പ്രഖ്യാപിച്ചു. ഇവിടെ ഗാര്ഹികാവശ്യത്തിനല്ലാത്ത കിണറുകള്‍ കുഴിക്കാനോ നന്നാക്കാനോ ഭുജല അതോറിറ്റിയുടെ അനുമതി നിര്‍ബന്ധമാക്കി.
മറ്റിടങ്ങളില്‍ കുടിവെളള പദ്ധതികളുടെ സ്രോതസ്സില്‍ നിന്നും 30 മീറ്റര്‍ ഭുപരിധിയില് കിണര്കുഴിക്കുന്നതിനും ഭുജല അതോറിറ്റിയുടെ അനുമതി നിര്‍ബന്ധമാക്കി. ജില്ലാ കളക്ടറുടെയോ ഭുജലവകുപ്പ്, പഞ്ചായത്ത് എന്നിവയുടെയോ അനുമതിയില്ലാത്ത കുഴല്‍ കിണര്‍ കുഴിക്കരുത്. വെളളം അസംസ്കൃതവസ്തുവായ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഭുജല അതോറിറ്റിയുടെ അനുമതി നിര്‍ബന്ധമാക്കി.
കെട്ടിടത്തോടനുബന്ധിച്ച കുഴല്‍കിണര്‍ കുഴിക്കാന്‍ ഭുജലവകുപ്പിന്റെ നിരാക്ഷേപത്രവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അനുമതിയും നിര്‍ബന്ധമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: