ബത്തേരി : അഞ്ഞൂറ്-ആയിരം രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന്റെ ഗൗരവം അിറയാതെ പതിനാലായിരം രൂപയുടെ പഴയനോട്ടുകളും ചുമന്ന് കാലം കഴിക്കുകയാണ്വടക്കനാട് ചിറമൂല കാട്ടുനായിക്ക പാടിയിലെ നവതിയോടടുത്ത മുത്തശ്ശി പൊന്ഞ്ചി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് കുളളന്‍ മരിച്ചതോടെ തുടങ്ങിയതാണ് ഇവരുടെ ദുരിതം. ഒരു മകനും വിവാഹം കഴിച്ചുവിട്ട രണ്ട് പെണ്മക്കളുമാണ് ഇവര്‍ക്കുളളത്. മുഴുവന്‍ സമയം മദ്യപാനിയായ മകന് മദ്യപിച്ച് എത്തി ഈ അമ്മയെ മര്‍ദ്ദിക്കുക പതിവാണ്. അപ്പോഴെല്ലാം പ്രാ ണനും കൊണ്ട് ഇവര്‍ അഭയം തേടുന്നത് വീടിന് സമീപമുളള കുറിച്ച്യാട് വനത്തിലാണ്. കാട്ടാനകളും കടുവയുമെല്ലാം വിഹരിക്കുന്ന കാട്ടിലേക്ക് ഓടുമ്പോഴും ഇവരുടെ മടിക്കുത്തില്‍ ഈ പെന്ഷന് പണം ഉണ്ടാകും. ക്ഷേമ പെന്‍ഷനായി കിട്ടിയ തുക സ്വന്തം പേരിലുളള അക്കൗണ്ടില്‍ അടയ്ക്കാന്‍ പേരകുട്ടികള്‍ പറഞ്ഞപ്പോഴും തന്റെ പക്കല്‍ പണം ഇല്ലെന്ന് പറഞ്ഞ് ഇവര്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. പണം ഉണ്ടെന്ന് മകനറിഞ്ഞാല് നശിപ്പിക്കുമെന്ന ഭയമാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചത്.
സമീപകാലത്ത് വിദേശത്ത് നിന്ന് വന്നവര്‍ സഹായിച്ചാലെ ഇവര്‍ക്ക് ഇത് മാറിയെടുക്കാന്‍ കഴിയൂ.ലോക പരിചയമില്ലാത്ത ഈ മുത്തശ്ശിയുടെ പണം മാറികിട്ടാന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് വനവാസികളും നാട്ടുകാരും ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: