ഇരിങ്ങാലക്കുട: സിപിഎം നേതാവും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കമറുദ്ദീന് വലിയകത്ത് രാഷ്ട്രപിതാവായ മഹാത്മഗാന്ധിയെ അവഹേളിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടെന്നാരോപിച്ച് യുവമോര്‍ച്ച പോലിസില്‍ പരാതി നല്കി. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഖിലാഷാണ് കമറുദ്ദീനെതിരെ ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയത്.
രാജ്യസ്നേഹത്തിന്റെ മൊത്തകച്ചവടക്കാരായ ആര്.എസ്.എസ് പൂവിട്ട് പൂജിക്കുന്ന ഗോഡ്സെ രാജ്യദ്രോഹികളുടെ പിതാവായ ഗാന്ധിജിയെ കൊന്ന ദിവസം ഇന്നാണെന്നാണ് പോസ്റ്റ്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ 30 നാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. രാഷ്ട്ര പിതാവിനെ ആക്ഷേപിക്കുന്നതാണെന്നും വായിക്കുന്നവര്‍ക്ക് ഗാന്ധിജിയെ കുറിച്ച് വിഷമമുണ്ടാക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു. അതിനാല്‍ ഇയാള്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് എ.എസ്.പിക്ക് നല്കിയ പരാതിയില്‍ അഖിലാഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: