ഇരിങ്ങാലക്കുട: രക്തസാക്ഷിദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട പൂതക്കുളം മൈതാനത്ത് ശാന്തിനികേതന്‍ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ സമൂഹത്തിലെ അനീതികളും അക്രമങ്ങളും നേര്കാഴ്ച്ചയായി തെരുവുനാടകം അവതരിപ്പിച്ചു. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടം, മാധ്യമങ്ങളിലെ പെയ്ഡ് ന്യൂസ് സംസ്കാരം, അഭിഭാഷകരുടെ നീതിയോടുള്ള വെല്ലുവിളി, രാഷ്ട്രീയക്കാരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍, അക്രമങ്ങള്‍ തുടങ്ങിയവയായിരുന്നു വിഷയം. തിരക്കഥാകൃത്തും ദേശിയ അവാര്‍ഡ് ജേതാവുമായ പി.കെ. ഭരതന് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ടി.കെ. ഉണ്ണികൃഷ്ണന്, വൈസ് പ്രിന്‍സിപ്പല്‍ നിഷ ജിജോ, സിന്ധു ശങ്കര്‍, പി.ജി. മോഹനന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: