കാഞ്ഞങ്ങാട്: അസ്ഥി നുറുങ്ങുന്ന വേദനയ്ക്കൊപ്പം വിശപ്പകറ്റാന്‍ വഴിയില്ലാതെ ജീവിതം വഴി മുട്ടി നില്ക്കുന്ന ലളിതയുടെയും കുടുംബത്തിന്റെയും കഥ ആരുടെയും കരള്‍ അലിയിക്കും. മൂന്നാംമൈല്‍ പേരൂരിലെ രാമന്-നാരായണി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് മുപ്പത്തുകാരി ലളിത. വൃക്ക രോഗം മൂലം ചെറുപ്പം മുതലേ ലളിത ചികിത്സയിലാണ്. പഠിക്കാന്‍ മാര്‍ഗ്ഗമില്ലാതെ കാഞ്ഞങ്ങാട് നഗരത്തില്‍ സെയില്‍സ് ഗേളായി ജോലി നോക്കുന്നതിനിടയിലാണ് ലളിതക്ക് അസ്ഥി നുറുങ്ങുന്ന രോഗം കൂടി പിടിപ്പെട്ടത്. ഇതോടെ ജോലിയും അവസാനിപ്പിക്കേണ്ടി വന്നു. ദര്‍ഘാസ് ഭൂമിയിലെ പൊളിഞ്ഞു വീഴാറായ കൂരയിലായിരുന്നു ലളിതയും മാതാപിതാക്കളും താമസിച്ചിരുന്നത്. ലളിതയുടെ അച്ഛനും അമ്മയും മാറാരോഗികളാണ്. ലളിത ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബം പട്ടിണി കൂടാതെ കഴിഞ്ഞത്. ലളിതക്ക് കൂടി ജോലിക്ക് പോകാന്‍ കഴിയാതെ വന്നതോടെ ഈ കുടുംബം മുഴു പട്ടിണിയിലായി. ഇതിനിടയില്‍ വീട് വാസയോഗ്യമല്ലാതായി മാറുകയും ചെയ്തു. ഇതോടെ ഇവര്‍ രാമന്റെ സഹോദരന് പക്കീരന്റെ മകന് കുമാരന്റെ വീട്ടിലേക്ക് താമസം മാറ്റി. ഇവിടെ ലളിതയുടെ സഹോദരി അനിത കൂലി വേലയെടുത്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് ഈ നാലംഗ കുടുംബം അരിഷ്ടിച്ച് കഴിയുന്നത്. അനിതയുടെ ഭര്‍ത്താവ് കാലിച്ചാനടുക്കം സ്വദേശി ബാബു ഇപ്പോള്‍ അസുഖത്തെ തുടര്‍ന്ന് ഡയാലിസീസിന് വിധേയനായി കൊണ്ടിരിക്കുകയാണ്. അസുഖവും പട്ടിണിയും കൊണ്ട് ജീവിതം ദുരിതത്തിലായ ലളിതയും കുടുംബവും നിത്യവൃത്തിക്കായി കാരുണ്യമതികളുടെ സഹായത്തിനായി കൈനീട്ടുകയാണ്. ഇവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ മനുഷ്യ സ്നേഹികള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. രാജന് പൂതങ്ങാനം ചെയര്‍മാനായും ഹരിദാസ് പേരൂര്‍ കണ്‍വീനറായും ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ച് കോട്ടപ്പാറ വിജയ ബാങ്കില്‍ അക്കൗണ്ട് തുറന്നു. നമ്പര്‍ 208601011002236 ഐഎഫ്സി കോഡ് വി ഐജെബി 0002086. ഫോണ്‍: 9745303177.
തെയ്യം കെട്ട് മഹോത്സവം: കലവറയ്ക്ക് കുറ്റിയടിച്ചു
മാവുങ്കാല്‍: മാര്‍ച്ച് 7, 8, 9 തീയ്യതികളിലായി ഏച്ചിക്കാനം കൊരവില്‍ വയനാട്ട് കുലവന് ദേവസ്ഥാനത്ത് നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിന്റെ പ്രചരണാര്‍ത്ഥം ആഘോഷക്കമ്മറ്റി പുറത്തിറക്കിയ കലണ്ടര്‍ ട്രഷറര്‍ എ.സി.ധനഞ്ജയന് നമ്പ്യാര്‍ 20 വര്‍ഷം മുമ്പ് നടന്ന വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടന്നു. തെയ്യംകെട്ട് മഹോത്സവത്തിന്റെ ചൂട്ടൊപ്പിക്കല്‍ ചടങ്ങിന് നേതൃത്വം നല്കിയ ചാപ്പയില്‍ കുഞ്ഞിരാമന് നല്കി പ്രകാശം ചെയ്തു. സംഘാടക സമിതി ചെയര്മാന് മടിക്കൈ കമ്മാരന്, അനില്‍ നീരളി, ഇ.കൃഷ്ണന്, നാരായണന്, ശ്രീധരന് കാരാക്കോട്ട്, അജയകുമാര്‍ നെല്ലിക്കാട്ട് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: