പന്തളം: പന്തളം മുത്താരമ്മന്‍ കോവിലില്‍ ഭരണി മഹോത്സവം ഫെബ്രുവരി 1 മുതല്‍ 5 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. 1ന് രാവിലെ 8ന് ക്ഷേത്രതന്ത്രി വി.കെ. ദിനേശ് ആചാര്യയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കാല്‍നാട്ടു കര്‍മ്മം, ദേവീകുടിയിരുത്തല്, ഉത്സവകലശം വൈകിട്ട് 5.30ന് സോപാനസംഗീതം, 7.30ന് കുത്തിയോട്ട പാട്ടും ചുവടും.
2ന് രാവിലെ 11 മുതല്‍ നൂറും പാലും, ഉച്ചയ്ക്ക് 1ന് അന്നദാനം. വൈകിട്ട് 7ന് കലാസന്ധ്യ. 3ന് വൈകിട്ട് 5ന് തിരുക്കല്യാണ വരവേല്‍പ്പ്, മുത്തുക്കുട, താലപ്പൊലി വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ തിരുക്കല്ല്യാണ ഘോഷയാത്ര കരിപ്പൂര്‍ ഭഗവതിക്ഷേത്രില് നിന്നുമാരംഭിച്ച് പന്തളം മഹാദേവര്‍ ക്ഷേത്രം വഴി മുത്താരമ്മന്‍ കോവിലിലെത്തിച്ചേരും. 7ന് തിരുക്കല്ല്യാണം. 4ന് ഉച്ചയ്ക്ക് 3ന് കാപ്പ്കെട്ട്, വൈകിട്ട് 6.30ന് കരകം എഴുന്നള്ളത്ത്.
തോന്നല്ലൂര്‍ പാട്ടുപുരക്കാവ് ഭഗവതിക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന കരകമെഴുന്നള്ളത്തിന് 7ന് പന്തളം നവരാത്രി മണ്ഡപം, 7.45ന് മുട്ടാര്‍ യക്ഷിവിളക്കാവ് പടി, 8ന് മുട്ടാര്‍ ശ്രീ അയ്യപ്പക്ഷേത്രം, 8.30ന് കുന്നിക്കുഴി പൗരസമിതി, 8.45ന് പൂളയില്‍ സാംസ്കാരിക വേദി, 9ന് അറത്തില്മുക്കില് മുടിയൂര്‍ക്കോണം പ്രാദേശിക സഭ, ചോനയാട്ട് ജംഗ്ഷനില്‍ യുവജനസമിതി, 9.45ന് കരിപ്പൂത്തടം ജംഗ്ഷന് എന്നിവര്‍ നല്കുന്ന സ്വീകരണങ്ങളേറ്റുവാങ്ങി 10ന് മഹാദേവര്‍ക്ഷേത്രം വഴി ക്ഷേത്രത്തിലെത്തും. രാത്രി 7.30ന്. നടനവിസ്മയം, രാത്രി 1ന് ഗുരുതി. 5ന് രാവിലെ 5.30ന് കാര്‍ത്തികപ്പൊങ്കാല, 7ന് ഊരുചുറ്റല്‍, 12ന് മഞ്ചനീരാട്ട്, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 3ന് നടയടക്കല്‍. 8ന് നടതുറപ്പു നടക്കും
. എല്ലാ പൗര്‍ണ്ണമി ദിവസങ്ങളിലും ക്ഷേത്രത്തില്‍ പൂമൂടല്‍ കാര്യസിദ്ധിപൂജ നടക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡ്റ് കെ. ശിവന്‍കുട്ടി, സെക്രട്ടറി കെ.പി. ബിജു, പ്രോഗ്രാം കണ്‍വീനര്‍ മഹേഷ് ടി.ആര്, സി.കെ. മണിക്കുട്ടന്, ശിവയോഗി ഗൃഹസ്ഥാശ്രമ സ്വാമി ഗോപാലകൃഷ്ണന് ആചാരി എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: