കാഞ്ഞിരപ്പള്ളി: പഴയപള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇന്ന് തുടക്കമാകും. വൈകുന്നേരം 4.30ന് കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ കൊടിയേറ്റും. നാളെ മുതല്‍ 31 വരെ എല്ലാ ദിവസവും പുലര്‍ച്ച അഞ്ചിനും 7.30നും 10.30 നും ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന. നാളെ വൈകുന്നേരം 6.15 ന് ദിവ്യകാരുണ്യ പ്രദക്ഷിണവും 30ന് രാവിലെ 10.30 ന് സുറിയാനി ക്രമത്തില്‍ പരിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.
നാളെ വൈകുന്നേരം ആറിന് മേലാട്ടുതകിടിയില്നിന്നും 30ന് വൈകുന്നേരം 5.30 ന് പുളിമാവില്‍നിന്നും 31ന് രാവിലെ 9.45 ന് മണ്ണാറക്കയത്തുനിന്നുമുള്ള കഴുന്നു പ്രദക്ഷിണങ്ങള്‍ പഴയപള്ളിയില്‍ എത്തിച്ചേരും. ആഘോഷമായ ടൗണ്‍ചുറ്റിയുള്ള പ്രദക്ഷിണം 30ന് വൈകുന്നേരം ആറിന് പഴയപള്ളിയില്‍ നിന്നാരംഭിച്ച് കത്തീഡ്രല്‍ പള്ളി റോഡിലൂടെ ടൗണ്‍ചുറ്റി പഴയപള്ളിയില്‍ സമാപിക്കും. പ്രദക്ഷിണത്തിനുശേഷം ആകാശവിസ്മയം. 31ന് രാവിലെ 10.30 ന് കാഞ്ഞിരപ്പള്ളി രൂപതയിലെ നവവൈദികര്‍ പരിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് സെബാസ്റ്റ്യന്‍ നാമധാരികളുടെ സംഗമവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: