കോട്ടയം: സംസ്ഥാന വ്യാപകമായി സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമത്തിനെതിരെ 30ന് സെക്രട്ടേറിയറ്റ് നടയില്‍ നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ ഏകദിന ഉപവാസം നടത്തുമെന്ന് സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ് പറഞ്ഞു.
രാവിലെ ഒമ്പതിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രകടനമായി സെക്രട്ടേറിയറ്റ് നടയിലെത്തും. തുടര്‍ന്ന് നടക്കുന്ന ഉപവാസ സമരത്തില്‍ ബിജെപി-എന്‍ഡിഎ നേതാക്കള്‍ പങ്കെടുക്കും. പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്റുമാരുടേയും യോഗം 30ന് ഉച്ചയ്ക്ക് രണ്ടിന് സെക്രട്ടേറിയറ്റ് നടയിലുള്ള സമരപ്പന്തലില്‍ ചേരുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം. ഗിരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: