മാനന്തവാടി: വയനാട് ജില്ലാ സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി വ്യാപാരിഭവനില്‍ വെച്ച് റിപ്പബ്ലിക് ദിനാഘോഷവും നിക്ഷേപ സമാഹരണവും നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാ കുമാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഘം പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.റഹീം മുഖ്യപ്രഭാഷണം നടത്തി. ഡോ. പി. നാരായണന്‍കുട്ടി,പി.സോമന്, ഒ.ടി. ബാലഗംഗാധരന്‍ എന്നിവരില്‍ നിന്നും ധനസമാഹരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഘം ഓഫീസ് കെട്ടിട നിര്‍മ്മാണ ഫണ്ടിലേക്ക് 25 ലക്ഷം രൂപയും, മാനന്തവാടി ഫാര്‍മേഴ്സ് കോ- ഒപ്പറേറ്റിവ് പ്രസിഡണ്ട് ബി ക്ലാസ് മെമ്പര്‍ഷിപ്പും, സംഘം പ്രസിഡണ്ട് സംഘാ൦ഗങ്ങളുടെ സ്വയം തൊഴില്‍ സംരഭകത്തിന്റെ ഭാഗമായി തയ്യല്‍ മിഷ്യന് വായ്പാ വിതരണവും വാഗ്ദാനം ചെയ്തു. മാനന്തവാടി ഫാര്‍മേഴ്സ് കോ- ഒപ്പറേറ്റിവ് പ്രസിഡണ്ട് അഡ്വ: എന്‍.കെ. വര്‍ഗീസ്, സ്വാഗതസംഘം പ്രസിഡണ്ട് ആര്. പുരുഷോത്തമന്,ബോര്‍ഡ് അംഗങ്ങളായ സി.കെ.മാധവന്, സി.മുകുന്ദന്, സി.എ.ജീവന്, കെ.ശശി, എം.ജി. ജേക്കബ്, എന്‍.മോഹന്‍ലാല്‍, എന്‍.മണിയപ്പന് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: