ന്യൂദല്‍ഹി: ബിജെപി മുഖമാസിക കമല്‍ സന്ദേശിന്റെ ആജീവനാന്ത വരിസംഖ്യ കറന്സിയിലൂടെയല്ലാതെ അടയ്ക്കുന്ന ആദ്യ വ്യക്തിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വരിസംഖ്യ അടയ്ക്കാന്‍ ചെക്കു കൈമാറിയാണ് കറന്‍സിരഹിത ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നത്തിലേക്കുള്ള ചുവടുവയ്പില്‍ പ്രധാനമന്ത്രി മാതൃകയായത്.
കമല്സന്ദേശ് മാസിക ജീവനക്കാരാണു മോദി എസ്ബിഐ ചെക്കു നല്കി ആജീവനാന്ത വരിസംഖ്യ എടുത്ത വിവരം അറിയിച്ചത്. കഴിഞ്ഞ നവംബര്‍ എട്ടിനാണ് രാജ്യത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത്. പ്രധാനമന്ത്രി മോദി തന്നെയാണ് ഇക്കാര്യം ജനങ്ങളെ അറിയിച്ചത്. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്നു മോദി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
കറന്‍സിരഹിത സമൂഹമായി ഇന്ത്യന്‍ ജനതയെ മാറ്റാനുള്ള നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന മോദി ഇക്കാര്യത്തിലൂടെ മികച്ച മാതൃക കാട്ടിയിരിക്കുന്നുവെന്ന് മാഗസിന് ജീവനക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: