കോട്ടയം: ഭാരതത്തിന്റെ നട്ടെല്ലായ കൃഷിയെ ഇന്നത്തെ സാഹചര്യങ്ങള്‍ക്കനുസരണമായി ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിക്കാനും, കര്‍ഷകരെ സാമ്പത്തിക വളര്‍ച്ചയിലേക്ക് കൈപിടിച്ചുയര്‍ത്താനും ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന മാര്‍ഗരേഖ റിപ്പബ്ലിക്ദിനം പ്രമാണിച്ച് മുന്നോട്ട് വയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയ കമ്മിറ്റിയംഗവുമായ പി.സി.തോമസ്. ഇന്ന് രാവിലെ 10ന് കോട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ചേരുന്ന കേരള കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് പാര്‍ട്ടിക്കുവേണ്ടി താന്‍ രേഖ അവതരിപ്പിക്കുന്നതെന്ന് തോമസ് അറിയിച്ചു.
കര്‍ഷകരെ അവരുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് നവ സംരംഭകരാക്കുവാനും, കൃഷിയെ വന്‍തോതില്‍ വാണിജ്യ-വ്യവസായ മേഖലയിലെത്തിക്കാനും, കര്‍ഷകന്റെ വരുമാനം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാനുമാണ് ഈ നിര്ദ്ദേശങ്ങള്കൊണ്ട് ഉദ്ദേശിക്കുന്നത്. രേഖയുടെ ഇംഗ്ലീഷ് രൂപം കേന്ദ്ര ധനമന്ത്രിക്കും സ്കില്‍ ഡവലപ്പ്മെന്റ് മന്ത്രിക്കും മറ്റും നല്‍കിക്കഴിഞ്ഞതായും തോമസ് പറഞ്ഞു. താമസിയാതെ പ്രധാനമന്ത്രിക്ക് നേരില്‍ നല്‍കുമെന്നും തോമസ് അറിയിച്ചു. കോട്ടയം ശാസ്ത്രിറോഡിലുള്ള പബ്ലിക് ലൈബ്രറി ഹാള്‍ അങ്കണത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം നടക്കുന്ന പാര്‍ട്ടിയോഗത്തില്‍ മാര്‍ച്ച് 31വരെയുള്ള അംഗത്വ വിതരണം ത്വരിതപ്പെടുത്തുന്നതിനുള്ള പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: