തൃക്കൊടിത്താനം: തൃക്കൊടിത്താനം പഞ്ചായത്തില്‍ വിവിധ പ്രദേശങ്ങളില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകമാകുന്നു. പഞ്ചായത്തിലെ പാടത്തുംകുഴി, കോട്ടമുറി, ചാഞ്ഞോടി, അമര, ആശാരിമുക്ക്, മാലൂര്‍ക്കാവ് തുടങ്ങിയ പ്രദേശങ്ങളിലാണ് നിയമവിരുദ്ധമായി മണ്ണ് ഖനനം തകൃതിയായി നടക്കുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായ ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ ദാഹജലത്തിനായി നെട്ടോട്ടോടുമ്പോള് അധികൃതര്‍ കണ്ണടച്ച് ഇരുട്ടാക്കുന്ന സാഹചര്യമാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാര കാണേണ്ട ഒരു ജനപ്രതിനിധിയുടെ നേതൃത്വത്തിലാണ് മണ്ണെടുപ്പ് വ്യാപകമായി നടത്തുന്നത്.
മണ്ണെടുപ്പ് നിര്‍ത്തലാക്കുവാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉചിതമായ നടപടികള്‍ ഉണ്ടാകണമെന്ന് ബിജെപി തൃക്കൊടിത്താനം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഇത് തുടര്‍ന്നാല്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു.യോഗത്തില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറിയും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് മെമ്പറുമായ കെ.കെ.സുനില്‍ യോഗം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സെക്രട്ടറി ഒ.റ്റി.സുനില്‍, ഓഫീസ് സെക്രട്ടറി എം.കെ.ഭാസ്കരന്, വൈസ് പ്രസിഡന്റുമാരായ റനീഷ്.ജി, ഷിബു അമര, ജോബിന് ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: