കോട്ടയം: ജില്ലയിലെ വിവിധ സ്ഥ്ലങ്ങളില്‍ സിപിഎം ഏകപക്ഷീയമായി അക്രമങ്ങള്‍ നടത്തി കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി. സിപിഎം അക്രമണം നടത്തിയ ഒബിസി മോര്‍ച്ച ഏറ്റുമാനൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് അഭിലാഷിന്റ വീട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കുമരകത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പിണറായി ഭരണത്തില്‍ സിപിഎം സെല്‍ഭരണം നടത്തുകയാണ്. ഇത് തീക്കളിയാണെന്നും എന്‍.ഹരി കൂട്ടിച്ചേര്‍ത്തു. ബിജെപി ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് കെ.ജി.ജയചന്ദ്രന്, കുമരകം പഞ്ചായത്ത് മെമ്പര്‍മാരായ പി.കെ.സേതു, വി.എന്‍.ജയകുമാര്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.എം.തോമസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: