ചങ്ങനാശേരി: ഇത്തവണത്തെ റിപ്പബ്ലിക് ദിനപരേഡിലും എന്‍എസ്എസ് ഹിന്ദു കോളേജിന് പ്രാതിനിധ്യം. എന്‍സിസി കേഡറ്റുകളുടെ മാര്‍ച്ചില്‍ ഒന്നാം വര്‍ഷ ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിയായ ജയലക്ഷ്മി ജെനുമോനാണ് പങ്കെടുക്കുക. കഴിഞ്ഞ 5 വര്‍ഷത്തിനിടെ നടന്ന റാലിയില്‍ 4 തവണയും എന്‍എസ്എസ് ഹിന്ദു കോളേജ് പ്രതിനിധി പങ്കെടുത്തിരുന്നു.
ആര്‍ഡി ക്യാമ്പിലെ രണ്ടായിരത്തോളം എന്‍സിസി കേഡറ്റുകളില്‍ നിന്നാണ് 140 പേരടങ്ങുന്ന പരേഡിനുള്ളരെ തെരഞ്ഞെടുക്കുന്നത്. 19 യൂണിറ്റുകളുള്ള തിരുവല്ല 15 കേരള ബെറ്റാലിയനില്നിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധിയാണ് ജയലക്ഷ്മി. നാട്ടകം മറിയപ്പള്ളി പുത്തന്‍ പറമ്പില്‍ ജെനുമോന്റെയും രാജിമോളുടേയും മകളാണ്.
എല്ലാവര്‍ഷവും ഡല്‍ഹിയില്‍ നടക്കുന്ന എന്‍സിസിയുടെ സുപ്രധാന ക്യാമ്പാണ് തല്‍സൈനിക് ക്യാമ്പ്. തുടര്‍ച്ചയായ 90 ദിവസത്തെ ക്യാമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ സീനിയര്‍ വിങ്ങില്‍ കേരളത്തില്‍നിന്ന് അവസരം ലഭിച്ച ഈ വര്‍ഷത്തെ 30 പേരില്‍ 2 പേര് എന്‍.എസ്.എസ്. ഹിന്ദു കോളേജില്‍ ആര്‍മി വിഭാഗത്തില്‍നിന്നായിരുന്നു. രണ്ടാം വര്‍ഷ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥിനിയായ അഞ്ജു ലാല്‍, രണ്ടാം വര്‍ഷ സസ്യശാസ്ത്ര വിദ്യാര്‍ത്ഥിനിയായ അശ്വതി സുരേഷ് എന്നിവരാണ് കോളേജിനെ പ്രതിനിധീകരിച്ചത്.
ആലപ്പുഴ ജില്ലയിലെ ചതുര്‍ത്ഥ്യാകരി ഉഷാഭവനില് ലാലപ്പന് ബാലകൃഷ്ണന്റെയും ഉഷയുടേയും മകളാണ് അഞ്ജു. കവിയൂര്‍ അശ്വതിഭവനില്‍ സുരേഷിന്റെയും ഗീതയുടെയും മകളാണ് അശ്വതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: