മലപ്പുറം: ജില്ലയില്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മുന്‍ഗണനാ കരടു പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹമായ 5226 പേരുടെ റേഷന്‍ കാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി ജില്ലാ സപ്ലൈ ഓഫിസര്‍ പി.കെ.വത്സല അറിയിച്ചു. എന്നാല്‍ ഇവര്‍ക്ക് മുന്‍ഗണന ഇതര പട്ടികയില്‍ തുടരാന്‍ കഴിയും. ജനുവരി 31 നകം പട്ടികയില്‍ നിന്ന് സ്വയം ഒഴിഞ്ഞു പോകാത്ത അനര്‍ഹക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമ മനുസരിച്ച് ഒരു വര്‍ഷം വരെ തടവു ശിക്ഷയും പിഴയും ചുമത്തുന്ന നിയമ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. ഇതിനു പുറമെ റേഷന്‍ കാര്‍ഡ് റദ്ദാക്കുക, സൗജന്യമായി വാങ്ങിയ അരിയുടെ മാര്‍ക്കറ്റ് വില ഈടാക്കുക തുടങ്ങിയ നടപടികളും നേരിടേണ്ടിവരും.
ജില്ലാ സപ്ലൈ ഓഫിസര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്ക്വാഡുകള്‍ നടത്തിയ അന്വേഷണത്തിലാണ് അനര്‍ഹരെ കണ്ടെത്തിയത്. ഇതിനു പുറമെ 2379 പേര് മുന്‍ഗണനാ പട്ടികയില്‍ നിന്ന് സ്വമേധയാ ഒഴിഞ്ഞു പോകുകകയും ചെയ്തു. അനര്‍ഹമായി മുന്‍ഗണനാ പട്ടികയില്‍ 9407 പേര് ഇടം പിടിച്ചതായി പൊതു വിതരണ വകുപ്പ് കണ്ടെത്തിയിരുന്നു. ബാക്കിയുള്ള അനര്‍ഹരെ സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നായി 177995 അപേക്ഷകള്‍ മുന്‍ഗണനാ കരടു പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി തദ്ദേശ സ്വയംഭരണതല വെരിഫിക്കേഷന് സമിതികള്‍ സ്വീകരിച്ചിട്ടുണ്ട്
കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍, സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍, പൊതുമേഖലാ ജീവനക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, സര്‍വീസ് പെന്ഷണര്, ആദായ നികുതി നല്കുന്നവര്, നാലുചക്ര വാഹന (600 സി.സി) മുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, 1000 സ്ക്വയര്‍ ഫീറ്റിലും കൂടിയ അളവില്‍ വീടുള്ളവര്‍, 25000 രൂപ മാസ വരുമാനമുള്ളവര്‍ മുന്‍ഗണനാ പട്ടികയില്‍ ഇടം നേടാന്‍ അര്‍ഹതയില്ലാത്തവരാണ്.
മുകളില്‍ പറഞ്ഞ നിബന്ധനകളില്‍ ഉള്‍പ്പെടുന്ന ആരെങ്കിലും മുന്‍ഗണനാ പട്ടികയ#ില് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സ്വമേധയാ ഒഴിവാകുന്നതിന് നടപടി സ്വീകരിക്കണം. ഇത്തരം ആളുകള്‍ ജനുവരി 31നകം താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അപേക്ഷ നല്‍കിയാണ് പട്ടികയില്‍ നിന്ന് ഒഴിവാകേണ്ടത്. 31ന് ശേഷവും ഒഴിവായില്ലെങ്കില്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: