കൊല്ലങ്കോട്: ബിഎസ്എസ് എച്ച്എസ്എസില്‍ പ്ലസ്ടുവിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികളള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി.
ഇന്നലെ മൂന്നുമണിയോടെ ക്ലാസ് വിടുന്നതിന് തൊട്ടുമുമ്പാണ് എസ്എഫ്ഐക്കാരായ പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ എബിവിപി പ്രവര്‍ത്തകനായ അഖിലിനെ മര്‍ദ്ദിച്ചത്.
മൂന്ന്മാസം മുമ്പ് സമാനസംഭവം നടന്നിരുന്നു.
മര്‍ദിച്ചതിനു ശേഷംതലയില് കല്ലുകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു.
അഖിലിനെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടെ ഇരുചക്രവാഹനത്തെയും സംഘം അക്രമിച്ചു.
അഖിലിനെ ചവിട്ടി വീഴ്ത്തുകയും തടയാന്‍ ശ്രമിച്ചവരെയും മര്‍ദ്ദിച്ചു. പോലീസിന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: