പുലാപ്പറ്റ: വടിവാളും ഇരുമ്പുദണ്ഡുകളുമായി സിപിഎമ്മിന്റെ ഗുണ്ടാവിളയാട്ടം. കോണിക്കഴി, ഉമ്മനഴി ഭാഗങ്ങളില്‍ മാസങ്ങളായി തുടരുന്ന അക്രമത്തിന്റെ ഭാഗമാണിത്.
കഴിഞ്ഞ മാസമാണ് കോണിക്കഴിയിലെയും മുണ്ടൊള്ളിയിലെയും ബിജെപിയുടെ കൊടിമരങ്ങളും, ആര്‍എസ്എസ് നിര്‍മ്മിച്ച ബസ് വൈറ്റിങ്ങ് ഷെഡും സിപിഎമ്മുകാര്‍ കത്തിച്ചത്. പിന്നീട് കെ.സുരേന്ദ്രന്റെ പ്രചരണ ജാഥയുടെ ഭാഗമായി കോരംകടവ് പാലത്തില്‍ കെട്ടിയിരുന്ന കൊടികള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞിരുന്നു സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കല്ലിടക്കോട് പോലീസ് കണ്ടെത്തിയിരുന്നു.
ഇതിനിടെ ഉമ്മനഴിയില്‍ അമ്പതോളം വരുന്ന സിപിഎമ്മുകാര്‍ സംഘപരിവാറിന്റെ കൊടികളും,പോസ്റ്റുകളും,ഫ്ളക്സ് ബോര്‍ഡുകളും മര്‍ദ്ദിച്ചു. വഴിയാത്രക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു.
അമ്പലത്തിലെക്ക് പോവുകയായിരുന്ന ലാല്‍ കൃഷ്ണ,പ്ലസ്ടു വിദ്യാര്‍ത്ഥിയായ ആദിത്യന് എന്നിവരെ എട്ടോളം ബൈക്കിലെത്തിയ സിപിഎം സംഘം മര്‍ദ്ദിച്ച് അവശരാക്കി. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് .
ഹേമാംബികാ സിഐ പ്രേമാനന്ദന്, കോങ്ങാട് എസ്ഐ സാം ഫിലിപ്പ്, ശ്രീകൃഷ്ണപുരം എസ്ഐ കൃഷ്ണന് തുടങ്ങിയവര്‍ സ്ഥലതെത്തി.
സമാധാനഅന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎമ്മിന്റെ നീക്കംഅനുവദിക്കില്ലെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: