തോണിച്ചാല്‍ : തോണിച്ചാല്‍ വീരപഴശ്ശി വിദ്യാനികേതനില്‍ തിരുവാതിരമഹോത്സവം മാതൃദിനമായി ആചരിച്ചു.
ധനു മാസത്തിലെ തിരുവാതിരനാളില്‍ ഭഗവാന് പരമശിവന്റെ ആയുരാരോഗ്യസൗഖ്യത്തിനായി പാര്‍വ്വതീദേവി നടത്തിയ വൃതാനുഷ്ഠാനുത്തിന്റെ ഓര്‍മ്മപുതുക്കലാണ് തിരുവാതിര ആഘോഷം. തോണിച്ചാല്‍ വീരപഴശ്ശി വിദ്യാമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ബിഎസ്എന്‍എല്‍ മാനന്തവാടി ജെടിഒ ഷാജി മാതൃദിനസന്ദേശം നല്കി. പ്രദീപ്കുമാര്‍.പി.ആര് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സുമംഗലി, ക്ഷേമസമിതി പ്രസിഡന്റ് വിമല്‍രാജ് എന്നിവര്‍ സംസാരിച്ചു.
മാതൃദിനത്തിന്റെ ഭാഗമായി നടന്ന മാതൃപൂജയില്‍ നിരവധി വിദ്യാര്‍ത്ഥികളും അമ്മമാരും പങ്കെടുത്തു. മാതൃസമിതി പ്രസിഡന്റ് ശ്രീദേവിപത്മനാഭന്, നിഷസഹദേവന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: