കല്‍പ്പറ്റ: മാനന്തവാടി ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് യുവമോര്‍ച്ച .കാമ്പസില്‍ ഹോസ്റ്റല്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഒരു നിലയില്‍ മാത്രമാണ് കുട്ടികളെ പാര്‍പ്പിക്കുന്നത്. ജലവിതരത്തിന്റെ അഭാവംമൂലമാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നത്.ഈ പ്രശ്നം മാസങ്ങള്‍ക്കുമുമ്പേ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.എന്നിട്ടും വേണ്ടവിതത്തിലുള്ള നടപടി സ്വീകരിക്കാത്തത് കുറ്റകരമായ അനാസ്ഥയാണ്. ഹോസ്റ്റല്‍ ഉണ്ടായിട്ടും പെയിങ് ഗസ്റ്റായി താമസിക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ത്ഥികള്‍ .ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ അധികാരികള്‍ തയ്യാറായില്ലെങ്കില്‍ സമരവുമായി യുവമോര്‍ച്ച രംഗത്തിറങ്ങുമെന്നും ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം .സി പറഞ്ഞു. ജിതിന് ഭാനു, പ്രശാന്ത് മലവയല്‍, ധനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: