കുറ്റിപ്പുറം: ചെറിയ കാലയളവിനുള്ളില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് വ്യക്താമായി കഴിഞ്ഞുയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. മേഖലാ ജാഥക്ക് കുറ്റിപ്പുറത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണസ്തംഭിച്ച അവസ്ഥയിലാണുള്ളത്. ദൈനംദിന കാര്യങ്ങള്‍ പോലും നടക്കുന്നില്ല. ലക്ഷകണക്കിന് ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ കെട്ടികിടക്കുകയാണ്. ഇതുമൂലം സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതം ചെറുതല്ല. ഐഎസ് ഓഫീസര്‍മാര്‍ നിസഹകരണ സമരം പ്രഖ്യാപിച്ചിരിക്കുന്നത് വലിയ പ്രശ്നമായി മാറിയിരിക്കുന്നു. കേരളത്തിലെ ധനകാര്യവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണ്. നികുതികള്‍ മനപൂര്‍വ്വം സ്വീകരിക്കാതെ ഇരിക്കുകയാണ്. കേന്ദ്ര ഫണ്ടുകള്‍ പാഴായി പോകുന്നു. ഇതിന് മുമ്പ് ഇതുപോലൊരു ദുര്‍ഭരണത്തിന് കേരളം സാക്ഷ്യം വഹിച്ചിട്ടില്ല.
മുഖ്യമന്ത്രി ജനങ്ങളെ അടിമകളാക്കാനാണ് ശ്രമിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ വില്ലന്‍ വേഷം ഇതുവരെ അഴിച്ചുവെക്കാന്‍ പിണറായിക്ക് കഴിഞ്ഞിട്ടില്ല. സ്ത്രീകളും ദളിതരും എല്‍ഡിഎഫ് ഭരണത്തില്‍ പീഡനം ഏറ്റുവാങ്ങുകയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് വി.വി.രാജന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: