പരപ്പനങ്ങാടി: സംസ്ഥാനത്തെ ഹരിത കേരളമാക്കാന്‍ പെടാപ്പാടുപെടുന്ന ഇടതും ഇത്രയും നാള് ഭരിച്ചു മുടിച്ച വലതുമാണ് ദൈവത്തിന്റെ സ്വന്തം നാടിന്റെ ച്ചപ്പ് ഇല്ലാതാക്കിയതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.സമ്പൂര്‍ണ്ണ. മേഖലാ ജാഥക്ക് പരപ്പനങ്ങാടിയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കേന്ദ്രം ദീര്‍ഘവീക്ഷണത്തോടെ നടപ്പിലാക്കുന്ന പല ജനപ്രിയ പദ്ധതികള്‍ക്ക് നേരെയും കൊഞ്ഞനം കുത്തുന്ന സമീപനമാണ് കള്ളപ്പണ മുന്നണികളിലെ കുട്ടി കുരങ്ങന്മാര്ക്ക് ഉള്ളത്, പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് കാര്യമായ എന്തെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയോ?, കേന്ദ്ര പദ്ധതികളുടെ ലേബല്‍ മാറ്റി കേരള ബ്രാന്‍ഡ് നെയിം ഒട്ടിക്കുന്ന പണി മാത്രമാണ് ഇവിടെ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കേന്ദ്രത്തിനെ പഴിചാരി അധികനാള്‍ പിണറായിയും കൂട്ടരും മുന്നോട്ട് പോകില്ല. ചരക്കുനീക്കം നിലച്ചാല്‍ ചക്രശ്വാസം വലിക്കുന്നവരാണ് നോട്ട് നിരോധനത്തെ കുറിച്ച് വാതോരാതെ വീമ്പിളക്കുന്നത്. ബാങ്കുകളിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും സ്ഥിതി സാധാരണ ഗതിയിലായപ്പോള്‍ ജനത്തെ പറഞ്ഞു പേടിപ്പിച്ച ധനമന്ത്രിയും ഇടതു വിദഗ്ദരും മാളത്തില്‍ ആയുര്‍വേദ ചികില്‍സയിലാണ് അവര്‍ കൂട്ടിച്ചേര്‍ത്തു.
ജാഥാ ക്യാപ്റ്റന്‍ കെ.സുരേന്ദ്രന്, പി.വേണുഗോപാല്‍, കെ.രാമചന്ദ്രന്, എംപ്രേമന്‍, ഷീബ ഉണ്ണികൃഷ്ണന് ദീപ പുഴക്കല്‍ ഗീതാമാധവന്, അഡ്വ.എം. കെ.നസീര്‍, അഡ്വ.സി.അഷറഫ്, രവിതേലത്ത്, കെ.പി.വല്‍സരാജ്, കെ.പ്രകാശന്, ഗണേശന് കൊന്നക്കല്‍ തുടങ്ങിയവര്‍ സ്വീകരണ സമ്മേളനത്തില്‍ സംസാരിച്ചു.
കേരളത്തിലെ റേഷന്‍ സ്തംഭനം, നോട്ട് പിന്‍വലിച്ചതിനെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികള്‍, അക്രമരാഷ്ട്രീയം എന്നിവക്കെതിരെ ബിജെപി മേഖലാടിസ്ഥാനത്തില്‍ നടത്തുന്ന ജാഥയിലെ പാലക്കാട് മേഖലാ ജാഥക്ക് തീരദേശ മേഖലയില്‍ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത് ഓരോ സ്വീകരണ സ്ഥലത്തും ആയിരങ്ങളാണ് പങ്കെടുത്തത്. കേന്ദ്രസര്‍ക്കാരിനെതിരെ കള്ളപ്രചരണം അഴിച്ചുവിടുന്ന ഇരുമുന്നണികള്‍ക്കുമുള്ള താക്കീതായിരുന്നു പരിപാടിയില്‍ പങ്കെടുത്ത ജനസഞ്ചയം.
ആദ്യ സ്വീകരണം പരപ്പനങ്ങാടിയിലായിരുന്നു യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.പി.വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് താനൂര്‍ നടന്ന സ്വീകരണ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.വിജയകുമാറും, തിരൂര്‍ കെ.പി.പ്രദീപ്കുമാറും, പൊന്നാനിയില്‍ ചക്കൂത്ത് രവീന്ദ്രനും അദ്ധ്യക്ഷത വഹിച്ചു. ചങ്ങരംകുളത്ത് ജില്ലയിലെ പര്യടനം അവസാനിപ്പിച്ച് ജാഥ തൃശ്ശൂര്‍ ജില്ലയിലേക്ക് പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: