മലപ്പുറം: പാഠപുസ്തക പരിഷ്ക്കരണം നടപ്പിലാക്കി ഒരു പൊതുപരീക്ഷയിലൂടെ അതിന്റെ ഫലമറിയുന്നതിന് മുമ്പ് മറ്റൊരു പരിഷ്ക്കരണം കൂടി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എന്‍ടിയു ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനിരിക്കെ കേരളത്തില്‍ തിടുക്കത്തില്‍ പാഠപുസ്തകം പരിഷ്ക്കരിക്കാനുള്ള നീക്കം രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടാണ്. രാഷ്ട്രീയ താല്പര്യം അദ്ധ്യാപകരിലും വിദ്യാര്‍ത്ഥികളും അടിച്ചേല്‍പ്പിക്കാനുള്ള ചിലര്‍ ഗൂഢതന്ത്രമാണ് ഇതിന് പിന്നിലെന്ന് യോഗം ആരോപിച്ചു.
സംസ്ഥാന സമിതിയംഗം കെ.എസ്.രാജേന്ദ്രന് നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ബാലമുരളീകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ടി.പ്രദീപ്, സംസ്ഥാന സമിതിയംഗം പി.ശ്രീധരന്, എം.സി.സുനില്‍ബാബു, കെ.പി.അനില്‍കുമാര്‍, എം.മധു, യു.പി.സുരേഷ്, രവീന്ദ്രന് കല്ലേരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: