പന്തളം: പന്തളത്തു നിന്നും ശബരിമലയ്ക്കുള്ള തിരുവാഭരണഘോഷയാത്രയെ അനുഗമിക്കുന്ന അയ്യപ്പന്മാര്ക്ക് ദേവസ്വം ബോര്‍ഡ് നല്കുന്ന പാസ്സ് ഇപ്രാവശ്യം ബോര്‍ഡ് നേരിട്ടു നല്കാന് തീരുമാിച്ചതില് അഴിമതിയെന്ന് ആരോപണം.
മുന്‍ വര്‍ഷങ്ങളില്‍ വലിയകോയിക്കല്‍ ക്ഷേത്രോപദേശക സമിതിയാണ് അയ്യപ്പന്മാര്ക്ക് പാസ്സ് നല്‍കിയിരുന്നത്. ഘോഷയാത്രയുടെ തുടക്കം മുതല്‍ ശബരിമലവരെ അനുഗമിക്കുന്നവര്‍ക്കാണ് നിലവില്‍ പാസ്സുകള്‍ നല്കി വന്നിരുന്നത്. പാസ്സിനായി വ്യക്തമായ തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോയും നിര്‍ബ്ബന്ധമായിരുന്നു. എന്നാല്‍ ഇത്തവണ തിരുവാഭരണഘോഷയാത്രയോടൊപ്പം പോകുന്ന സ്പെഷല്‍ ഓഫീസര്‍ പാസ്സുകള്‍ നേരിട്ടു നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഇതിനായി ഒരാള്‍ക്ക് ഒരു പാസ്സ് നല്‍കിയിരുന്ന സ്ഥാനത്ത് ഇത്തവണ ഓരോ ദിവസവും വ്യത്യസ്തമായ ഒരു പാസ്സ് എന്നു തീരുമാനിക്കുകയും അതിനായി മൂന്നുതരം പാസ്സുകള്‍ നല്‍കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
ഉപദേശക സമിതിയെ ചുമതലപ്പെടുത്തിയിരുന്നത് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് പാസ്സ് വിറ്റ് പണമുണ്ടാക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും സംഘമായെത്തുന്ന തീര്‍ത്ഥാടകര്‍ മുന്‍കാലങ്ങളില്‍ ഒരു പാസ്സിന് പതിനായിരം രൂപയ്ക്കു മുകളില്‍ വരെ നല്കാന് തയ്യാറായാണ് പന്തളത്തെത്തുന്നത്. ഇതിനായി അവര്‍ ദേവസ്വം ബോര്ഡുദ്യോഗസ്ഥരെ സമീപിക്കുന്നതും പതിവായിരുന്നു. എന്നാല്‍ ഉപദേശക സമിതി അതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. കാലാകാലങ്ങളില്‍ തിരുവാഭരണഘോഷയാത്രയ്ക്ക് പ്രത്യേക ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥരില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതാണ് ഇത്തവണ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പാസ്സുകള്‍ നേരിട്ടു നല്കാന് തീരുമാനിച്ചതിനു പിന്നിലെന്നാണ് ഭക്തര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: