തൃശൂര്‍ : ജില്ലയിലെ ദേശമംഗലം,ആറങ്ങോട്ടുകര,വരവൂര്‍ പ്രദേശങ്ങളില്‍ വീണ്ടും ഭൂചലനം ഇന്നലെ ഉച്ചതിരിഞ്ഞ് ഒരു മണിയോടെയാണ് വലിയ ശബ്ദത്തോടെ കുലുക്കം അനുഭവപ്പെട്ടത്.പലരും ഭയന്ന് വിറച്ചു.വീടുകള്‍ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങള്‍ ഏതാനും സ്ഥലങ്ങളില്‍ മറിഞ്ഞ് വീണു.മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല കഴിഞ്ഞ മാസവും,ഈ വര്‍ഷം ജനുവരി ഒന്നിനും ഈ മേഖലയില്‍ നേരിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഒരു കാലത്ത് നിരന്തര ഭൂചലന മേഖലയായിരുന്നു ഈ പ്രദേശം.അതു കൊണ്ടു തന്നെ വലിയ ആശങ്കയിലാണ് ജനങ്ങള്‍.തുടര്‍ച്ചയായി ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെ ഇതിനെ കുറിച്ച് പഠിയ്ക്കാന്‍ വിദഗ്ദ സംഘം സ്ഥലം സന്ദര്ശി്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: