അടൂര്‍: വേദികളുണര്ന്നതോടെ രാഗതാളമേള മുഖരിതമായി കലോത്സവ നഗരി. ഇന്നലെ വേദി ഒന്നില്‍ മാര്‍ഗ്ഗംകളിയും പരിചമുട്ട് കളിയും ചവിട്ടു നാടകവും അരങ്ങേറിയപ്പോള്‍ വേദി രണ്ടില്‍ മൃദംഗം , ഘടം, ഗഞ്ചിറ, തബല എന്നിവയുടെ താളമേളങ്ങളുയര്‍ന്നു. അറബനമുട്ട് , ദഫ്മുട്ട്, കോല്‍കളി എന്നിവ വേദി മൂന്നിലും അറബിക് കലോത്സവം വേദി നാലിലും അരങ്ങേറി. രാഗതാളങ്ങളുമായി അഞ്ചാമത് വേദി ഉണര്‍ന്നപ്പോള്‍, വേദി ആറില്‍ നടന ചാരുത മനം കവര്‍ന്നു. വേദി ഏഴില്‍ സംസ്കൃതോത്സവവും എട്ടില്‍ പ്രസംഗം പദ്യം ചൊല്ലല്‍ എന്നിവയും ഒന്‍പതില്‍ മൂകാഭിനയവും നാടകവും അരങ്ങേറി.
കലോത്സവത്തിന്റെ രണ്ടാം ദീവസം രാത്രി 9 വരെയുള്ള മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ കോന്നി ഉപജില്ലയും ഹയര്‍ സെക്കന്ഡറിയില്തിരുവല്ലയും മുന്നില്‍. യുപി വിഭാഗത്തില്‍ പന്തളം ഉപജില്ലയാണ് മുന്നില്‍.ഹൈസ്കൂള്‍ വിഭാഗത്തില്‍ കോന്നി – 163, പത്തനംതിട്ട – 154, അടൂര്‍ – 141എന്നിങ്ങനെയാണ് മുന്നിലുള്ള ഉപജില്ലകളുടെ പോയിന്റ്. ഹയര്‍ സെക്കന്ഡറിവിഭാഗത്തില് തിരുവല്ല – 170, കോന്നി – 166, പത്തനംതിട്ട – 153എന്നിങ്ങനെയാണ് പോയിന്റുനില.യുപി വിഭാഗത്തില്‍ പന്തളം – 60, കോന്നി – 59, അടൂര്‍ – 59, ആറന്മുള – 56എന്നിങ്ങനെയാണ് ഉപജില്ലകളുടെ പോയിന്റ്.യുപി വിഭാഗത്തില്‍ അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്കൂളിന് 25 പോയിന്റു ലഭിച്ചു.പന്തളം എന്‍എസ്എസ് ഇഎം യുപിഎസ് – 20, സെന്റ് ഫിലോമിനാസ് യുപിഎസ് മല്ലപ്പള്ളി – 20, എസ് വിജിവിഎച്ച്എസ്എസ് കിടങ്ങന്നൂര്‍ 20എന്നിങ്ങനെയാണ് പോയിന്റുനില.ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ് വിജിവിഎച്ച്എസ്എസ്, കിടങ്ങന്നൂര്‍ – 97,എംജിഎംഎച്ച്എസ്എസ് തിരുവല്ല – 69, സെന്റ് തോമസ് ഇഎം യുപിഎസ്,പന്തളം – 54, ബഥനി സെന്റ് മേരീസ് എച്ച്എസ്, പെരുനാട് – 51എന്നിങ്ങനെയാണ് പോയിന്റു നില.ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എസ് വിജിവിഎച്ച്എസ്എസ് കിടങ്ങന്നൂര്‍ -84, സെന്റ് ബഹനാന്‍സ് എച്ച്എസ്എസ് വെണ്ണിക്കുളം – 53, ഗവണ്മെന്റ്എച്ച്എസ്എസ് കോന്നി – 61 എന്നിങ്ങനെയാണ് സ്കൂളുകള്‍ക്കു ലഭിച്ച പോയിന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: