പുല്‍പ്പളളി : സീതാ-ലവകുശ ക്ഷേത്രത്തിലെ ചുറ്റു വിളക്ക് ആഘോഷങ്ങളിലെ പ്രധാന ഇനങ്ങളില്‍ ഒന്നായ പ്രസാദമൂട്ട് ഇന്ന്( 4 ന്)ഉച്ച പൂജയ്ക്ക് ശേഷം ആരംഭിക്കും.
പുരാതന കാലം മുതല്‍ ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കബനിയുടെ കര്‍ണ്ണാടക തീര പ്രദേശങ്ങളില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നും വിവിധ വനവാസി വിഭാഗങ്ങള്‍ ഇവിടെ എത്താറുണ്ട്. വയനാട്ടിലെ വനവാസി സമൂഹങ്ങളുടെ ഒത്തുചേരല്‍ വേദി കൂടിയാണ് ഈ ചുറ്റു വിളക്ക്. പുരാതന കാലം മുതല്‍ നെല്‍ വയലുകളിലെ വിളവെടുപ്പ് ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ആഘോഷം നടത്തുന്നത്.
പ്രസാദം ഊട്ടില്‍ പങ്കെടുക്കാന്‍ പുലര്‍ച്ചെ മുതല്‍ തന്നെ ഭക്തര്‍ ഇവിടെ വരി നില്‍ക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: