പണ്ടൊക്കെ ഔഷധക്കൂട്ടുകള്‍കൊണ്ട് എണ്ണ കാച്ചി ഉപയോഗിക്കുകയായിരുന്നു പതിവ്. മുത്തശ്ശിമാരുടേയും അമ്മമാരുടേയും കറുത്ത, ഇടതൂര്‍ന്ന മുടിയുടെ രഹസ്യവും അതായിരുന്നു. കയ്യോന്നിയും കറ്റാര്‍വാഴയും ബ്രഹ്മിയും ഒക്കെ ഉപയോഗിച്ച് ഇത്തരത്തില്‍ എണ്ണ തയ്യാറാക്കാം.
കറ്റാര്‍വാഴ കൊണ്ടുള്ള എണ്ണ
കറ്റാര്‍വാഴ -ഒരു തണ്ട്
ചെറിയ ഉള്ളി -2 എണ്ണം
ജീരകം -ഒരു ടീസ്പൂണ്‍
തുളസിയില -10 തണ്ട്
വെളിച്ചെണ്ണ -250 ഗ്രാം
കറ്റാര്‍ വാഴ, ഉള്ളി, ജീരകം, തുളസിയില എന്നിവ നന്നായി അരച്ചെടുത്ത് ശേഷം വെളിച്ചെണ്ണയില്‍ ഇട്ട് കാച്ചി പതവറ്റിച്ചു എടുക്കുക. എണ്ണ ആറിയതിനുശേഷം അരിച്ചെടുത്ത് കുപ്പിയില്‍ സൂക്ഷിച്ച് ദിവസവും കുളിക്കുന്നതിനു 10 മിനിട്ട് മുന്‍പ് തലയില്‍ തേച്ചുപിടിപ്പിക്കുക.
കയ്യോന്നി
കയ്യോന്നി(കയ്യുണ്യം) -10 തണ്ട്
തുളസിയില -10 തണ്ട്
ചെറിയ ഉള്ളി -രണ്ടെണ്ണം
ജീരകം -1 ടീസ്പൂണ്‍
വെളിച്ചെണ്ണ -250 ഗ്രാം
അരച്ചെടുത്ത ചേരുവകള്‍ വെളിച്ചെണ്ണയില്‍ കാച്ചി പതവറ്റിച്ചെടുത്തു ഉപയോഗിക്കുക.
മൈലാഞ്ചിയെണ്ണ
മൈലാഞ്ചി -10 തണ്ട്
കയ്യോന്നി -5 തണ്ട്
ചെമ്പരത്തിമൊട്ട് -2 എണ്ണം
കറിവേപ്പില -1 തണ്ട്
ചുവന്നുള്ളി -2 എണ്ണം
വെളിച്ചെണ്ണ -250 ഗ്രാം
മേല്‍പ്പറഞ്ഞ ചേരുവകള്‍ നന്നായി അരച്ചെടുത്ത് വെളിച്ചെണ്ണയില്‍ കാച്ചി പതവറ്റിച്ച് അരിപ്പയില്‍ അരിച്ച് തണുക്കുമ്പോള്‍ കുപ്പിയിലാക്കുക.
ബ്രഹ്മി
ബ്രഹ്മി -10 തണ്ട്
നെല്ലിക്ക -5 എണ്ണം
ജീരകം -1 ടീസ്പൂണ്‍
ചെറിയ ഉള്ളി -2 എണ്ണം
വെളിച്ചെണ്ണ -250 ഗ്രാം
ഇവയെല്ലാം അരച്ചെടുത്ത് വെളിച്ചെണ്ണയില്‍ കാച്ചി പതവറ്റിച്ചെടുത്ത് തണുക്കുമ്പോള്‍ അരിച്ചു സൂക്ഷിക്കുക.
അശോക പുഷ്പം
അശോകത്തിന്റെ പൂവ് -20 എണ്ണം
ചെത്തിപ്പൂവ് -10 എണ്ണം
തുളസിയില -5 തണ്ട്
ചെറിയ ഉള്ളി -2 എണ്ണം
കൂവളത്തില -4 എണ്ണം
പൂവാം കുരുന്നില -3 എണ്ണം
കുരുമുളക് -1 എണ്ണം
വെളിച്ചെണ്ണ -250 ഗ്രാം
ചേരുവകള്‍ അരച്ചെടുത്ത ശേഷം വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത് അരിച്ച് കുപ്പിയിലാക്കി ഉപയോഗിക്കുക.
മേല്‍ പ്രസ്താവിച്ചിട്ടുള്ള ഔഷധ ഗുണമുള്ള മുഖ്യചേരുവകള്‍ പച്ചയായിതന്നെ എണ്ണകള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കണം. ഓരോഎണ്ണയും മാറി മാറി ഉപയോഗിക്കുന്നതിന് പകരം ഒരു എണ്ണ തെരഞ്ഞെടുത്ത് തുടര്‍ച്ചയായി മൂന്നുമാസക്കാലം ഉപയോഗിക്കുന്നത് ഫലപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: