പാലക്കാട്:തൃശൂര്‍ ടൗണ്‍, മാര്‍ക്കറ്റ് ഭാഗങ്ങളില്‍ കഞ്ചാവ് മൊത്തവിതരണം നടത്തുന്നയാള്‍ പാലക്കാട്ട് പിടിയിലായി. പൊയ്യ പുപ്പാത്തി നെടുമ്പറമ്പില്‍ വീട്ടില്‍ ഷാജിയാണ് പിടിയിലായത്.എക്സൈസിന്റെയും റെയില്‍വേ സംരക്ഷണ സേനയുടെയും സംയുക്ത പരിശോധനയിലാണ് പാലക്കാട് ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇയാള്‍ ശനിയാഴ്ച പുലര്‍ച്ചെ പിടിയിലായത്.അഞ്ചുഗ്രാമിന്റെ എട്ടോളം പൊതികളിലായി 35ഗ്രാം കഞ്ചാവും ഇയാളില്‍ നിന്നും കണ്ടെടുത്തു.
നേരത്തെ പറഞ്ഞുറപ്പിച്ച കഞ്ചാവ് വാങ്ങുന്നതിനാണ് ഇയാള്‍ പൊള്ളാച്ചിയിലേക്ക് പോകവെയാണ് പിടിയിലാകുന്നത്.തൃശൂര്‍,മാള പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. പാലക്കാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.രജനീഷ്, പ്രിവന്റീവ് ഓഫീസര്‍ എം.സുരേഷ്,സിവില്‍ എക്സൈസ് ഓഫീസര്‍ ബെന്സണ്ജോര്ജ്, െ്രെഡവര്‍ കണ്ണദാസന്, റെയില്‍വേ സംരക്ഷണസേന എഎസ്ഐ മധുസൂദനന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: