പുല്‍പ്പള്ളി : കാപ്പിസെറ്റ് എസ്എന്‍ഡിപി ശാഖായോഗം പ്രസിഡന്റിനെ അദ്ദേഹത്തിന്റെ കടയില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് ഭാരതീയ ജനതാപാര്‍ട്ടി പുല്‍പ്പള്ളി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. സിപിഎം നടത്തിയ മനുഷ്യ ചങ്ങലയുടെ ഭാഗമായുള്ള പണപ്പിരിവുമായി ബ ന്ധപ്പെട്ട് എസ്എന്‍ഡിപി ശാഖാപ്രസിഡന്റിന്റെ കടയിലെത്തിയവരാണ് അക്രമം നടത്തിയത്. അക്രമികള്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ പേരിലാണ് ശാഖാപ്രസിഡന്റിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ബിജെപി ആരോ പിച്ചു.
ബഹളം കേട്ട് ഓടിയെത്തിയ ശാഖാ സെക്രട്ടറിയേയും പരിസര വാസികളേയും അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇവര്‍ ചെയ്തത്. ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് ക്രിമിനല്‍ പശ്ചാത്തലം ഉള്ള ആളുകളെ ഇറക്കി ജനങ്ങളെ ആക്രമിച്ചും ഭീക്ഷണിപ്പെടുത്തിയും പാര്‍ട്ടി വളര്‍ത്താനുള്ള ശ്രമം സിപി എം അവസാനിപ്പിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതിന് നിയമ പാലകര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ഷാജിദാസ് കെ ഡി അദ്ധ്യക്ഷത വഹിച്ചു. പത്മനാഭന്, തൃതീപ് കുമാര്‍, പി ആര് സുഭാഷ്, സുരേന്ദ്രന് അളളുങ്കല്‍, വെങ്കിടദാസ്, അരുണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: