മംഗലം: ആര്‍എസ്എസ് പ്രവര്ത്തകന് ബാബുവിനെ തട്ടികൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ പിടകൂടാത്തതില് പ്രതിഷേധിച്ച് ബിജെപി മംഗലം പഞ്ചായത്ത് കമ്മറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു.
ആറാം വാര്‍ഡ് മെമ്പര്‍ തൈക്കൂട്ടില്‍ സുധീഷ്, ഇളയാട്ടില്‍ സതീഷ്കുമാര്‍ എന്നിവരെ ബാബു ആക്രമണത്തിനിടയില്‍ വ്യക്തമായി കണ്ടതാണ് ഇത് പോലീസിനോട് പറയുകയും ചെയ്തിരുന്നു. പക്ഷേ പ്രതികളെ പിടികൂടാന്‍ ഇതുവരെ പോലീസിനായിട്ടില്ല. ബാക്കിയുള്ള പ്രതികളെ കുറിച്ചും വ്യക്തമായ ധാരണയുണ്ടെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് നിസംഗത തുടരുകയാണ്.
ഇതിനെതിരെ പോലീസ് സ്റ്റേഷന് മാര്‍ച്ച് അടക്കമുള്ള പരിപാടികളുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം.
യോഗത്തില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. അശോകന്, ഭാസ്ക്കരന്‍, മണികണ്ഠന്, സദാശിവന്, സതീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: