കരുവാരക്കുണ്ട്: കുണ്ടോടയില്‍ പോത്തുകളെ കൊന്നു തിന്നത് പുലിതന്നെയാണെന്ന് സ്ഥിരീകരിച്ചു.
കാല്പാടുകളില് നിന്നും, പോത്തിനെ ആക്രമിച്ചു കൊന്ന ശൈലിയും പരിശോധിച്ചാണ് പുലിതന്നെയാണെന്ന് ഉറപ്പിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും, വെറ്ററിനറി സര്ജന് ഡോ.സജീവ് കുമാറിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. തരിശിലെ മണ്ണാര്‍ക്കാടന്‍ ഹംസപ്പയുടെതാണ് പോത്തുകള്‍. കുണ്ടോട എസ്റ്റേറ്റിന് സമീപത്തെ കുറ്റിക്കാടുകള്‍ നിറഞ്ഞ ഭാഗം പാട്ടത്തിനെടുത്ത് കന്നുകാലി ഫാം നടത്തുകയായാണ് ഇദ്ദേഹം. സൈലന്റ് വാലി ബഫര്‍ സോണ്‍ മേഖലയില്‍ മേഞ്ഞ് നടക്കുകകയായിരുന്ന പോത്തുകളിലൊന്നിനെ കാണാതായത് ഒരാഴ്ച മുമ്പാണ്.തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വീണ്ടും രണ്ട് പോത്തുകളെ കൂടി കാണാത്തായതോടെ നടത്തിയ തിരച്ചിലിലാണ് വ്യത്യസ്ത ഇടങ്ങളില്‍ നിന്നായി മൂന്നു പോത്തുകളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചത്.
ആക്രമികള്‍ പുലി തന്നെയാണെന്നും ഒന്നിലധികമുണ്ടെന്നും അധികൃതര്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: