കല്‍പ്പറ്റ : നോട്ട് പിന്‍വലിച്ചതിനെതിരെ സിപിഎം നടത്തിയ മനുഷ്യച്ചങ്ങലപൊളിഞ്ഞു. ചങ്ങലയില്‍ അണിച്ചേരുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ആളുകളെ ടൗണുകളിലെത്തിച്ചെങ്കിലും ചങ്ങല പൂര്‍ണ്ണമാക്കാനായില്ല. കല്‍പ്പറ്റയില്‍ പല ഭാഗത്തും ചങ്ങല മുറിഞ്ഞുകിടന്നു. മാനന്തവാടിയിലും ഇതുതന്നെയായിരുന്നു സ്ഥിതി. മാനന്തവാടിയില്‍ സിപിഎം-സിപിഐ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ സിപിഎമ്മിന്റെ ചെറിയ ഭാഗം മാത്രമാണ് ചങ്ങലയ്ക്കെത്തിയത്. റേഷന്‍ ലഭിക്കാതെകൂടി ആയതോടെ സംസ്ഥാന നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് സിപിഎം അണികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: