മാനന്തവാടി: യുവാവിന് കടുവയുടെ ആക്രമണത്തില്‍ പരിക്ക്. ബാവലി തോണിക്കടവ് തുറമ്പൂര്‍ കോളനിയിലെ വെള്ളുവിന്റെ മകന് സുധീഷ്(19)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. വീടിന് സമീപത്തെ ബാവലി പുഴയില്‍ കുളിക്കാന്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. കൂടെയുള്ളവര്‍ ബഹളം വെച്ചതോടെ കടുവ പിന്തിരിഞ്ഞ് പോവുകയായിരുന്നു. കൈക്കും കഴുത്തിനും പരിക്കേറ്റ സുധീഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ വനപാലകരും കൂടെയുണ്ടായിരുന്നവരുമാണ് ആക്രമിച്ചത് കടുവയാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തോടെ പ്രദേശവാസികള്‍ ഭീതിയിലായിരിക്കുകയാണ്.
കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ സുധീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: