കല്‍പ്പറ്റ : കല്‍പ്പറ്റയില്‍ ഓട്ടോറിക്ഷകള്‍ക്ക് സിറ്റി പെര്‍മിറ്റ് അനുവദിക്കുന്നതിന്റെ ഭാഗമായി ടൗണിലെ എല്ലാ ഓട്ടോറിക്ഷകള്‍ക്കും പുതിയ ബോണറ്റ്നമ്പര്‍ നല്കുന്നു. സിറ്റി പെ ര്മിറ്റുള്ള മുഴുവന്‍ ഓട്ടോറിക്ഷാ ഉടമസ്ഥരും വാഹനത്തിന്റെ എല്ലാ അസ്സല് രേഖകളും തിരിച്ചറിയല്കാര്ഡുമായി ആ ര്‍ടി ഓഫീസില്‍ എത്തണം.
2017ല്‍ പെര്‍മിറ്റ് കാലാവധി അവസാനിക്കുന്ന എല്ലാ വാഹനങ്ങളും ജനുവരി മൂന്നി നും, 2018ല്‍ അവസാനിക്കുന്നവര്‍ ജനുവരി നാലിനും, 2019ല്‍ അവസാനിക്കുന്നവര്‍ ജനുവരി അഞ്ചിനും, 2020ല്‍ അവസാനിക്കുന്നവര്‍ ജനുവരി ആറിനും 2021 ല്‍ അവസാനിക്കുന്നവര്‍ ജനുവരി ഏഴിനും രാവിലെ 10 മുതല്‍ 12 വരെ രേഖകളുമായി ആര്.ടി.ഓഫീസില്‍ നേരിട്ട് ഹാജരാകണം.
സിറ്റി പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ ടൗണില്‍ സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ല. പുതിയ ബോണറ്റ് നമ്പര്‍ ലഭിച്ച ഓട്ടോറിക്ഷകള്‍ തിരിച്ചറിയുന്നതിനായി വാഹനത്തിന്റെ മുന്‍വശത്തെ ഷീല്‍ഡ് മഞ്ഞ നിറം അടിക്കേണ്ടതും, പുതിയ നമ്പര്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. ബോണറ്റ് നമ്പരും കളര്‍ കോഡും ഇല്ലാത്ത ഓട്ടോറിക്ഷകള്‍ ടൗണില്‍ പാര്‍ക്ക് ചെയ്യുന്നതും സര്‍വ്വീസ് നടത്തുന്നതും ഫെബ്രുവരി മുതല്‍ നിരോധിക്കുമെന്ന് ആര്.ടി.ഒ.എ.പി.അശോക് കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: